ETV Bharat / state

അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം : കെഎസ്‌ആര്‍ടിസി ജീവനക്കാരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് - thiruvananthapuram

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയപ്പോഴാണ് അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ചത്

vd satheesan  kattakkada  ksrtc staff  Kattakada  ksrtc depot  കാട്ടാക്കട ഡിപ്പോയിലെ മർദനം  പ്രതിപക്ഷ നേതാവ്  കാട്ടാക്കട  കെഎസ്ആര്‍ടിസി  കണ്‍സെഷന്‍ ടിക്കറ്റ്  ജീവനക്കാർ മർദ്ദിച്ച സംഭവം  തിരുവനന്തപുരം  thiruvananthapuram  വിഡി സതീശന്‍
കാട്ടാക്കട ഡിപ്പോയിലെ മർദനം; ജീവനക്കാരെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്
author img

By

Published : Sep 22, 2022, 6:18 PM IST

തിരുവനന്തപുരം : കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്‍സെഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച ജീവനക്കാരെ എത്രയും വേഗം അറസ്‌റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്‌ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെങ്കിലും അറസ്‌റ്റ് വൈകുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അറസ്‌റ്റ് വൈകുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മര്‍ദനമേറ്റ പ്രേമനും മകള്‍ രേഷ്‌മയും പറഞ്ഞിരുന്നു.

മകളുടെ മുന്നില്‍വച്ച് പിതാവിന് മര്‍ദനമേല്‍ക്കുന്നതും തടയാന്‍ ശ്രമിച്ച മകളെ ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ കേരളം മുഴുവന്‍ കണ്ടതാണ്. സംസ്ഥാനത്തെ ജനങ്ങൾ ഈ അച്ഛനും മകള്‍ക്കുമൊപ്പമാണ്. ഇവര്‍ക്ക് നീതി ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും ഉത്തരവാദിത്തമാണ്.

തെളിവുകളുണ്ടായിട്ടും നിയമം കയ്യിലെടുക്കുന്നവരെ ചേര്‍ത്ത് പിടിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ നീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.