തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്തികയായ കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സ്‌ട്രീം ഒന്നിൽ 2,160 പേരും സ്‌ട്രീം രണ്ടിൽ 1,048 പേരും ഉൾപ്പെട്ട ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഫലം പി.എസ്.സി വെബ്‌സൈറ്റില്‍ ലഭിക്കും.
പുനർ മൂല്യനിർണയത്തിനും ഒ.എം.ആർ ഉത്തരക്കടലാസിന്‍റെ പകർപ്പ് ലഭിക്കുന്നതിനും ചുരുക്കപ്പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷ നൽകണം. പ്രധാന പരീക്ഷ നവംബർ 20, 21 തിയതികളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും. 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് പ്രധാന പരീക്ഷയ്ക്കുണ്ടാവുക. പ്രധാന പരീക്ഷയുടെ സിലബസ് ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു.