ETV Bharat / state

ഷാനവാസിനെ രക്ഷിക്കാൻ 'യജമാനന്‍റെ ശ്രമമെന്ന്' പ്രതിപക്ഷം; പ്രതിരോധിച്ച് ഭരണപക്ഷം

കരുനാഗപ്പള്ളി ലഹരി കടത്ത് കേസിൽ നിയമസഭയിൽ ഭരണ പ്രതിക്ഷ ബഹളം. സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമമെന്ന് പ്രതിപക്ഷം. സിപിഎം കൺസിലറെ പ്രതിയാക്കാൻ തെളിവില്ലെന്ന് എക്സൈസ് മന്ത്രി. പ്രതിപക്ഷത്തോട് ക്ഷുഭിതനായി മുഖ്യമന്ത്രി.

Karunagapally drug case in assembly  ലഹരിക്കടത്ത് നിയമസഭയില്‍  സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം  ഷാനവാസിനെതിരെ തെളിവില്ലെന്ന് എം ബി രജേഷ്  എം ബി രജേഷ്  ലഹരി കടത്ത് കേസിൽ നിയമസഭയിൽ ഭരണ പ്രതിക്ഷ ബഹളം  കരുനാഗപ്പള്ളി ലഹരി കടത്ത്  എക്സൈസ് മന്ത്രി  ക്ഷുഭിതനായി മുഖ്യമന്ത്രി  ലഹരിക്കടത്ത് കേസ് നിയമസഭയില്‍  kerala news updates  latest news in kerala  assembly news  assembly news updates  latest news in assembly
ലഹരിക്കടത്ത് നിയമസഭയില്‍
author img

By

Published : Feb 2, 2023, 1:15 PM IST

തിരുവനന്തപുരം: ലഹരിക്കടത്ത് കേസ് നിയമസഭയില്‍. വിഷയത്തില്‍ യുഡിഎഫ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ സിപിഎം നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്ന് അടിയന്തര പ്രമേയം നോട്ടിസ് അവതരിപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎ ആരോപിച്ചു.

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്‍റെ പങ്ക് പുറത്ത് വരാൻ കാരണം. കേസിൽ അന്വേഷണം നടക്കും മുമ്പ് തന്നെ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത് ഷാനവാസിനെ രക്ഷിക്കാനുള്ള യജമാനന്‍റെ ശ്രമമാണെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.

പ്രതികരണവുമായി എം.ബി രാജേഷ്‌: കരുനാഗപ്പള്ളിലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഷാനവാസിനെ പ്രതിയാക്കാൻ തെളിവ് കിട്ടിയില്ലെന്നും മന്ത്രി എം.ബി രാജേഷ്‌ പറഞ്ഞു. ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എൽഡിഎഫ് സർക്കാരിന്‍റെ രീതി. ലഹരി കേസുകളിൽ കർശന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ച് വരുന്നത്.

കേരളത്തിൽ ലഹരി ഉപയോഗം വർധിച്ചു വരുന്നത് നേരിടാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തില്‍ ജനകീയ പങ്കാളിത്തം സർക്കാർ ഉറപ്പാക്കി. മയക്ക് മരുന്ന് കേസിൽ 228 സ്ഥിരം പ്രതികൾക്കെതിരെ നിയമ നടപടിയുണ്ടായെന്നും മന്ത്രി വിശദീകരിച്ചു. കരുനാഗപ്പള്ളി ലഹരി കേസിൽ അന്വേഷണം നടക്കുകയാണ്. ഇതുവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും കിട്ടിയില്ല.

തെളിവ് ലഭിച്ചാൽ ലോറി ഉടമയെയും പ്രതി ആക്കും. പ്രതിപക്ഷവും പ്രതിപക്ഷത്തിന് വേണ്ടി ആർത്ത് വിളിക്കുന്ന മാധ്യമങ്ങളും ചേർന്നാൽ ഒരാളെ പ്രതിയാക്കാനാകില്ല. തെളിവ് ഉണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് പ്രതി ആക്കാൻ ഇല്ലെന്നും മന്ത്രി പറഞ്ഞു.

നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി: കരുനാഗപ്പള്ളി ലഹരി മരുന്ന്‌ കേസില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നതിനിടെ സഭയിൽ നിരവധി തവണ പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിൽ വാക്കേറ്റമുണ്ടായി. സിപിഎമ്മിനെ കടന്നാക്രമിച്ചുള്ള മാത്യു കുഴൽനാടൻ എംഎല്‍എയുടെ പ്രസംഗമാണ് ഭരണ പക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി തന്നെ ക്ഷുഭിതനായി പ്രതികരിക്കുന്ന സ്ഥിതിയും സഭയിലുണ്ടായി.

സിപിഎം പ്രസ്ഥാനത്തെക്കുറിച്ച് എന്ത് അസംബന്ധവും പറയാം എന്ന് കരുതരുത്. എന്തും വിളിച്ചു പറയുന്ന ആളിനെ പ്രതിപക്ഷം ചുമതലപ്പെടുത്തിയതാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എന്തും പറയുന്ന രീതി സഭയിൽ സ്വീകരിക്കുന്നത് നല്ലതല്ല. അതിരുകൾ ഭേദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍റെ പേരിലുള്ള ആoബുലൻസിൽ ലഹരി മരുന്ന് കടത്തിയ സംഭവം പ്രതിപക്ഷത്തിനെതിരെ എക്സൈസ് മന്ത്രി ഉന്നയിച്ചു. തന്‍റെ കൈയിലെ മുഴുവൻ വിവരവും പറഞ്ഞാൽ പ്രതിപക്ഷം സഭ വിടുമെന്നും മന്ത്രി പറഞ്ഞു. വിവരങ്ങൾ പുറത്ത് വിട്ടാൽ ഭരണ പക്ഷം ചരിത്രത്തിൽ ആദ്യമായി വാക്കൗട്ട് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി.

ലഹരി കടത്ത് പ്രതിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു. തെളിവ് നൽകിയാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാമെന്നും സജി ചെറിയാന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

also read: അസംബന്ധം വിളിച്ചുപറയരുത്, എന്തിനും അതിരുവേണം: മാത്യു കുഴൽനാടനെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.