തിരുവനന്തപുരം: പിതൃസ്മരണകളുമായി ഇന്ന് കര്‍ക്കടക വാവ്. കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ സംഘടിക്കുന്നതിന് നിയന്ത്രണമുള്ളതിനാല്‍ പ്രമുഖ ക്ഷേത്രങ്ങളിലൊന്നും ബലിതര്‍പ്പണ ചടങ്ങുകളില്ല. വീടുകളില്‍ തന്നെ ബലിയിടാണ് സർക്കാർ നിര്‍ദേശം.
കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ് എന്ന പേരില്‍ ആചരിക്കുന്നത്. ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും പ്രസിദ്ധമാണ്. ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം.
കൂടുതല്‍ വായനക്ക്:- ഇത്തവണ കര്‍ക്കടക വാവ് ബലിതര്‍പ്പണമില്ല
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. ഇതുകൊണ്ടാണ് കര്‍ക്കടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. തര്‍പ്പണത്തിന് മുന്നോടിയായി മനസും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കല്‍ ഇന്നാണ്. ഒരു നേരം നെല്ലരി കഴിച്ചു കൊണ്ടായിരിക്കണം വ്രതം. മാംസാഹാരങ്ങള്‍ പാടില്ല. തിരുവിതാംകൂര്‍, മലബാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളില്‍ ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്.