തിരുവന്തപുരം: തലസ്ഥാനത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ സംഘര്‍ഷം തുടരുന്നു. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടര്‍ന്നാണ് സംഘര്‍ഷം. കരിമഠം കോളനിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനും പരിക്കേറ്റു. കോളനിയില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റൈസിങ്ങുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. മറു വിഭാഗം ഇത് ചോദ്യം ചെയ്‌ത് രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ വിഷയം ഏറ്റെടുത്തതോടെ അക്രമം കോളനിക്ക് പുറത്തേക്കും വ്യാപിച്ചു. ഇതിനിടയില്‍ ബോംബേറുമുണ്ടായി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; കരിമഠം കോളനിയില്‍ സംഘർഷം
കോളനിയില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റൈസിങ്ങുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം തുടങ്ങിയത്. മറു വിഭാഗം ഇത് ചോദ്യം ചെയ്‌ത് രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.