ETV Bharat / state

കണ്ണൂര്‍ വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത് - ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനത്തില്‍

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് കൊണ്ടാണെന്ന് ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു

Kannur vice chancellor case updates  കണ്ണൂര്‍ വിസി നിയമനം  മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി  ഗവര്‍ണര്‍ക്ക് കത്ത്  ഗവര്‍ണര്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  വിസിയുടെ പുനർനിയമനം  കണ്ണൂർ സർവകലാശാല  ഗവര്‍ണര്‍ വാര്‍ത്ത സമ്മേളനത്തില്‍  kerala news updates
കണ്ണൂര്‍ വിസി നിയമനം; മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത്
author img

By

Published : Sep 24, 2022, 1:16 PM IST

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ചയായാണ് ഗവർണർക്ക് കത്ത് നൽകിയത്.

കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ പുറത്തുവിട്ടിരുന്നു. വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ജ്യോതികുമാർ ചാമക്കാല വിജിലൻസിന് പരാതി നല്‍കിയത്.

തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി തെറ്റുകാരനെങ്കില്‍ ശിക്ഷ നല്‍കണമെന്നുമാണ് ജ്യോതികുമാർ ചാമക്കാല കത്തില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

also read: സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.