തിരുവനന്തപുരം: കണ്ണമ്മൂല വിഷ്‌ണു വധക്കേസിലെ ആയുധങ്ങൾ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ കോടതിയിൽ ഹർജി നൽകി. അപേക്ഷ അടുത്ത മാസം കോടതി പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് കമ്മിഷണർ ദിനിലാണ് കോടതിയിൽ അപേക്ഷ നൽകിയത്. കൊല നടത്താൻ ഉപയോഗിച്ച ആയുധങ്ങളാണ് പത്ത് ദിവസത്തേക്ക് വിശദമായ ശാസ്‌ത്രീയ പരിശോധന നടത്തുന്നതിനായി മടക്കി വാങ്ങുന്നത്.
2016 ഒക്‌ടോബർ ഏഴിനാണ് വിഷ്‌ണുവിനെ അമ്മയുടെ മുന്നിൽവെച്ച് ഒരു സംഘം വെട്ടി കൊലപ്പെടുത്തിയത്. വെട്ടു കത്തി, ഇരുമ്പ് പൈപ്പ് എന്നീ മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു കൊലപാതകം. അരുൺ, ലല്ലു, രാജേഷ്, സനൽ കുമാർ, ശ്രീനാഥ്, വിജീഷ്, മനു, സുരേഷ്, ഡിനി ബാബു, ജയൻ, അജീഷ്, ഉണ്ണികൃഷ്‌ണൻ നായർ, ദിലീപ് എന്നിവരാണ് കേസിലെ പ്രതികൾ.