ETV Bharat / state

സംഘപരിവാര്‍ ഡല്‍ഹിയില്‍ പ്രതികാരം ചെയ്യുകയാണെന്ന് കാനം രാജേന്ദ്രന്‍

ഡൽഹിയിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം ആഭ്യന്തരമന്ത്രിയും കേന്ദ്ര സർക്കാരുമാണെന്ന് കാനം രാജേന്ദ്രൻ.

കാനം രാജേന്ദ്രന്‍  Kanam Rajendran  Sangh Parivar  സംഘപരിവാര്‍  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  cpi state secretary kanam rajendran
സംഘപരിവാര്‍ ഡല്‍ഹിയില്‍ പ്രതികാരം ചെയ്യുകയാണെന്ന് കാനം രാജേന്ദ്രന്‍
author img

By

Published : Feb 27, 2020, 8:01 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് സംഘപരിവാർ ഡൽഹിയിലെ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഘപരിവാർ ഡൽഹിയെ കലാപ ഭൂമിയാക്കി. ഡൽഹിയിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം ആഭ്യന്തരമന്ത്രിയും കേന്ദ്ര സർക്കാരുമാണ്. ഇന്ത്യാ സന്ദർശനം കഴിഞ്ഞ് അമേരിക്കയിലെത്തിയ ഡൊണാൾഡ് ട്രംപ് പൗരന്മാരോട് പറഞ്ഞത് ഡൽഹിയിലേക്ക് പോകരുതെന്നാണ്. ഇന്ന് ഡൽഹിയിൽ നടക്കുന്നത് നാളെ എവിടെയും നടക്കാം. ഇത് ബാധിക്കുന്നത് സാധാരണക്കാരെയാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം വർഗീയ ശക്തികൾക്കെതിരെ പോരാടണമെന്നും കാനം പറഞ്ഞു. ഡൽഹിയിലെ കലാപത്തിൽ പ്രതിഷേധിച്ച് സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.