ETV Bharat / state

സ്ഥാനാർഥി സഭയുടേതല്ല, ജനങ്ങളുടേത്; തൃക്കാക്കരയിൽ വിജയപ്രതീക്ഷയെന്ന് കാനം രാജേന്ദ്രൻ

author img

By

Published : May 6, 2022, 1:25 PM IST

കെ.എസ് അരുൺകുമാറിനു വേണ്ടി ചുവരെഴുതിയത് മാധ്യമങ്ങളെ വിശ്വസിച്ച് ആരോ ചെയ്‌തതാവാമെന്നും കാനം രാജേന്ദ്രൻ

Kanam Rajendran on Thrikkakkara By election LDF candidate  Kanam Rajendran on Thrikkakkara LDF candidate  സ്ഥാനാർഥി സഭയുടേതല്ല ജനങ്ങളുടേത് കാനം  തൃക്കാക്കര എൽഡിഎഫ് സ്ഥാനാർഥിയെകുറിച്ച് കാനം രാജേന്ദ്രൻ  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  Thrikkakkara Bypoll
സ്ഥാനാർഥി സഭയുടേതല്ല, ജനങ്ങളുടേത്; തൃക്കാക്കരയിൽ വിജയപ്രതീക്ഷയെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി സഭയുടെ സ്ഥാനാർഥിയാണെന്നുള്ള ആക്ഷേപം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സഭ സ്ഥാനാർഥിയെ നിർത്താറില്ലെന്ന് പറഞ്ഞ കാനം, സ്ഥാനാര്‍ഥി ജനങ്ങളുടേതാണെന്നും ഓർമിപ്പിച്ചു. തൃക്കാക്കരയിൽ എൽ.ഡി.എഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എസ് അരുൺകുമാറിനുവേണ്ടി ചുവരെഴുതിയത് മാധ്യമങ്ങളെ വിശ്വസിച്ച് ആരോ ചെയ്‌തതാവാം. രാഷ്ട്രീയത്തിൽ അസ്വഭാവികമായി പലതും നടക്കാറുണ്ടെന്നും അതിൻ്റെ ഭാഗമാകും ചുവരെഴുത്തെന്നും കാനം പറഞ്ഞു.

അതേസമയം, കെ.എസ്.ആർ.ടി.സി പണിമുടക്കിനെ കാനം രാജേന്ദ്രൻ പിന്തുണച്ചു. ജോലി ചെയ്‌താൽ കൂലി വേണം. അതിനാണ് എ.ഐ.ടി.യു.സി സമരത്തെ പിന്തുണച്ചത്. സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് സി.ഐ.ടി.യുവിന് കൂലി വേണ്ടാഞ്ഞിട്ടാവുമെന്നും കാനം പരിഹസിച്ചു.

READ MORE:സസ്പെൻസിന് വിരാമം ; തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് ഇടത് സ്ഥാനാർഥി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.