ETV Bharat / state

നികുതി വർധനവ് എൽഡിഎഫിന്‍റെ തീരുമാനമെന്ന് കാനം രാജേന്ദ്രൻ ; പ്രതിഷേധം ശക്‌തമാക്കി കോണ്‍ഗ്രസ്

സംസ്ഥാന ബജറ്റിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരങ്ങളാണെന്ന് കാനം രാജേന്ദ്രൻ

author img

By

Published : Feb 8, 2023, 10:16 PM IST

നികുതി വർധനവ് എൽഡിഎഫിന്‍റെ തീരുമാനം  കാനം രാജേന്ദ്രൻ  Kanam Rajendran defends tax hike  Kanam Rajendran  സംസ്ഥാന ബജറ്റ്  കെ എൻ ബാലഗോപാലൻ  നികുതി വർധനവ്
നികുതി വർധനവ് എൽഡിഎഫിന്‍റെ തീരുമാനമെന്ന് കാനം

തിരുവനന്തപുരം : നികുതി വർധനവ് എൽഡിഎഫിന്‍റെ തീരുമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നികുതി വർധനവിനെതിരായ പ്രതിഷേധങ്ങളിൽ പ്രതികരിച്ചുകൊണ്ടാണ് കാനത്തിന്‍റെ മറുപടി. ധനമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞതോടെ നികുതി വർധനവ് പ്രാബല്യത്തിലായി. ഇപ്പോൾ നടക്കുന്നത് ജനകീയ സമരങ്ങളല്ല രാഷ്ട്രീയ സമരങ്ങളാണെന്നും കാനം പ്രതികരിച്ചു.

സംസ്ഥാന ബജറ്റിൽ ഉണ്ടായ നികുതി വർധനവിനെതിരെ സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇതിനിടെ ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാല്‍ നികുതി വർധനവിനെ ന്യായീകരിക്കുകയും സമരങ്ങളെ പരിഹസിക്കുകയും ചെയ്‌തിരുന്നു. അതേസമയം നികുതി നയത്തിൽ മാറ്റം വരുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നുമുണ്ട്.

സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങളിൽ ജനങ്ങൾക്കുള്ള പ്രതിഷേധം സർക്കാരിനെ അറിയിക്കാൻ യുഡിഎഫ് നേതാക്കൾ ജനകീയ സർവേ നടത്തുന്നുണ്ട്. നിയമസഭ കവാടത്തിൽ രണ്ട് ദിവസമായി സമരം ചെയ്യുന്ന ഡോ. മാത്യു കുഴൽനാടൻ, ഷാഫി പറമ്പിൽ, നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നീ എംഎൽഎമാരാണ് കേരള ബജറ്റ് ജനവിധിയെഴുത്ത് എന്ന പേരിൽ സാമൂഹ്യ മാധ്യമ സർവേക്ക് തുടക്കമിട്ടത്.

ഇന്ധന വില, വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, പൂട്ടിക്കിടക്കുന്ന വീടിന്‍റെ നികുതി, മദ്യവില, ഭൂമി രജിസ്ട്രേഷൻ ഫീസ്, ഇരുചക്ര വാഹന നികുതി, കാറുകളുടെ നികുതി എന്നിവ വർധിപ്പിച്ചതിനെതിരായാണ് പ്രതിപക്ഷ പ്രതിഷേധം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.