ETV Bharat / state

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി കേരള-തമിഴ്‌നാട് പൊലീസ്

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കളിയിക്കാവിള കൊലപാതകം  കേരളാ-തമിഴ്‌നാട് പൊലീസ്  Kaliyikkavila murder  Kerala-Tamil Nadu Police  തിരുവനന്തപുരം വാര്‍ത്തകള്‍  thiruvanthapuram latest news
കളിയിക്കാവിള കൊലപാതകം
author img

By

Published : Jan 14, 2020, 10:00 AM IST

തിരുവനന്തപുരം: കളിയിക്കാവിള കൊലക്കേസിലെ മുഖ്യപ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി കേരളാ-തമിഴ്‌നാട് പൊലീസ്. കേസിലെ മുഖ്യപ്രതികളായ അബ്‌ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ കൊലപാതകം നടക്കുന്നതിന് മുമ്പ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെ പൊലീസ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

കൃത്യം നടന്നതിന്‍റെ തലേ ദിവസവും പ്രതികള്‍ നെയ്യാറ്റിന്‍ക്കര ടി.ബി. ജങ്‌ഷനില്‍ എത്തിയതായി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്‌തത് കേരളത്തിലാണെന്ന സൂചന പൊലീസിന് ലഭിച്ചത്. പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. അന്വേഷണത്തിന്‍റെ ഭാഗമായി തമിഴ്‌നാട് പൊലീസിന്‍റെ ഒരു സംഘം നെയ്യാറ്റിന്‍കരയില്‍ ക്യാമ്പ് ചെയ്‌തിരിക്കുകയാണ്.

അതേസമയം കളിയക്കാവിള സ്വദേശിയായ സെയ്‌ദ് അലിയാണ് പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കിയതെന്നാണ് തമിഴ്‌നാട്‌ ക്യൂ ബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഭവം നടന്ന അടുത്ത ദിവസം ചോദ്യം ചെയ്‌ത് വിട്ടയച്ചതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. നെയ്യാറ്റിന്‍ക്കര കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഒരു ആരാധനാലയത്തില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പത്താംകല്ലിന് സമീപം വീട് വാടകക്കെടുത്ത് താമസിച്ചിരുന്നെന്നും ആ വീട് തരപ്പെടുത്തി നല്‍കിയത് സെയ്‌ദ് അലിയാണെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. കൃത്യം നടന്ന ദിവസം രാവിലെ ഇയാളെ പലരും സംഭവസ്ഥലത്ത് കണ്ടതായി പറഞ്ഞിരുന്നു. കളിയിക്കാവിള സ്വദേശിയായ ഇയാള്‍ വിതുരയില്‍ കമ്പ്യൂട്ടര്‍ സെന്‍റര്‍ നടത്തുകയാണെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് മുംബൈയില്‍ നിന്നുമാണ് വാങ്ങിയതെന്ന് ബെംഗളൂരുവില്‍ നിന്നും പിടിയിലായ ഇജാസ് ബാഷ മൊഴി നല്‍കിയതായി തമിഴ്‌നാട് ക്യൂബ്രാഞ്ച് പറഞ്ഞു. മുംബൈയില്‍ നിന്നും ഇജാസാണ് തോക്ക് വാങ്ങിയത്. തോക്ക് മുഖ്യപ്രതികള്‍ക്ക് കൈമാറിയതും താന്‍ തന്നെയാണെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ബെംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്തവരെ ചൊവ്വാഴ്‌ച തമിഴിനാട് ക്യൂ ബ്രാഞ്ചിന് കൈമാറും.

Intro:
കളിയിക്കാവിള കൊലപാതകത്തില്‍ തെരച്ചില്‍ വ്യാപകമാക്കി തമിഴിനാട് - കേരള പോലീസ്. കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം തൗഫീക്ക് എന്നിവര്‍ കൊലപാതകത്തിന് മുന്‍പ് നെയ്യാറ്റിന്‍കരയില്‍ എത്തിയതായി കണ്ടെത്തിയതോടെ നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട്- കേരള പോലാസ് നിരീക്ഷണം ശക്തമാക്കി. എസ്.എസ്.ഐ വില്‍സനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് മുംബൈയില്‍ നിന്നാണ് വാങ്ങിയതെന്നാണ് കണ്ടെത്തല്‍. തോക്ക് വാങ്ങിയതായി സംശയിക്കുന്ന ഇജാസ് പോലീസ് കസ്റ്റഡില്‍.

Body:സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കൃത്യം നടന്നതിന്റെ തലേദിവസവും പ്രതികള്‍ നെയ്യാറ്റിന്‍കര ടി.ബി ജങ്ഷനില്‍ എത്തിയതായി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.ഇതോടെയാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് പോലീസിന് സൂചന ലഭിച്ചത്. പ്രതികളുമായി അടുപ്പമുണ്ടെന്ന നിഗമനത്തില്‍ നെയ്യാറ്റിന്‍കര സ്വദേശികളായ ചിലര്‍ പോലീസ് നിരീക്ഷണത്തിലാണ്. തമിഴ്‌നാട് പോലീസിന്റെ സംഘം നെയ്യാറ്റിന്‍കരയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.പ്രതികള്‍ പത്താംകല്ലിനു സമീപം വീട് വാടകയ്‌ക്കെടുത്തതായി പോലീസിനു സൂചന ലഭിച്ചെങ്കിലും തെളിവ് ലഭിച്ചിട്ടില്ല. അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച തോാക്ക് മുംബൈയില്‍ നിന്നാണ് വാങ്ങിയതെന്നാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ നിന്നും പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായകമായ വിവരം ലഭിച്ചത്. മുംബൈയില്‍ നിന്നും ഇയാളാണ് തോക്ക് വാങ്ങിയതെന്ന സമ്മതിച്ചതായി പോലീസ് വ്യക്തമാക്കുന്നു. തോക്ക് മുഖ്യപ്രതികള്‍ക്ക് കൈമാറിയതും ഇജാസാണ്. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ബാംഗ്ലൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തവരെ ഇന്ന് തമിഴിനാട് ക്യൂ ബ്രാഞ്ചിന് കൈമാറും.പ്രതികള്‍ക്ക് സഹായം ചെയ്‌തെന്ന് പോലീസ് കരുതുന്ന കളിയിക്കാവിള അയ്ങ്കാമം സ്വദേശി സെയ്ദലി ഒളിവിലാണ്. തമിഴ്‌നാട് ക്യൂബ്രാഞ്ച് സംഭവം നടന്ന അടുത്ത ദിവസം ചോദ്യംചെയ്ത് വിട്ടയച്ചതിനു ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്.ഇയാള്‍ക്കായുള്ള തെരച്ചിലും പോലീസ് ഊര്‍ജിതമാക്കി.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.