കളിയിക്കാവിള: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളായ അബ്‌ദുൾ ഷമീമിനെയും തൗഫീനെയും ഇന്ന് കുഴിത്തുറ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. പൊങ്കല്‍ പ്രമാണിച്ച് കോടതി അവധിയായതിനാലാണ് കുഴിത്തുറ മജിസ്‌ട്രേറ്റിന്‍റെ വീട്ടിലാകും പ്രതികളെ ഹാജരാക്കുന്നത്. പുലർച്ചെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ച പ്രതികളെ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളെക്കുറിച്ച് ചില നിർണായക വിവരങ്ങൾ കൂടി ലഭിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഉറപ്പുവരുത്തി തക്കലയിലേക്ക് മാറ്റിയതെന്നും വിവരമുണ്ട്. രാവിലെ 11 മണിയോടെ പ്രതികളെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
കളിയിക്കാവിള കൊലപാതകം; പ്രതികളെ കോടതിയില്‍ ഹാജരാക്കും - kaliyakkavila
പുലർച്ചെ കളിയിക്കാവിള സ്റ്റേഷനിലെത്തിച്ച അബ്‌ദുൾ ഷമീമിനെയും തൗഫീനെയും കൂടുതൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി തക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.