ETV Bharat / state

കടയ്‌ക്കാവൂർ പോക്സോ കേസ്; അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം - യുവതിയുടെ കുടുംബം പരാതി നൽകും

യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. നേരത്തെ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം

kadakkavur pocso case  kadakkavur girl's family will file a complaint  kadakkavur thiruvananthapuram  കടയ്‌ക്കാവൂർ പോക്സോ കേസ്  യുവതിയുടെ കുടുംബം പരാതി നൽകും  കടയ്‌ക്കാവൂർ തിരുവനന്തപുരം
കടയ്‌ക്കാവൂർ പോക്സോ കേസ്; അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പരാതി നൽകും
author img

By

Published : Jan 10, 2021, 10:04 AM IST

തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ പോക്സോ കേസ് ചുമത്തി ജയിലിലടച്ച സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പരാതി നൽകും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകും. നേരത്തെ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് കെട്ടിച്ചമച്ചതാണെന്നും രണ്ടാം ഭാര്യയുടെ ഗൂഢാലോചനയാണ് ഭർത്താവിനെ കൊണ്ട് ഇതിന് പ്രേരിപ്പിച്ചതെന്നും കുടുംബം പറയുന്നു.

13കാരനായ മകൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് 37കാരിയായ മാതാവ് അറസ്റ്റിലായത്. യുവതി ഇപ്പോൾ അട്ടകുളങ്ങര വനിതാ ജയിലിൽ റിമാൻഡിലാണ്. ജില്ലാ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. സംഭവത്തിൽ യുവതിയെ അനുകൂലിച്ച് ആക്ഷൻ കൗൺസിലും രൂപീകരിച്ചിട്ടുണ്ട്.

പതിനേഴും പതിമൂന്നും വയസുള്ള രണ്ട് ആൺമക്കളും ആറ് വയസുള്ള മകളും യുവതിക്കുണ്ട്. പ്രണയത്തിനൊടുവിൽ 2002 സെപ്റ്റംബറിലായിരുന്നു യുവതിയുടെ വിവാഹം. പിന്നീട് വിദേശത്ത് പോയ ഭർത്താവ് നാട്ടിലെത്തുമ്പോൾ സ്‌ത്രീധനത്തിന്‍റെ പേരിൽ കലഹവും പീഡനവും നടത്തിയിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.