തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര സർവീസുകൾക്കായി ആരംഭിച്ച സ്വിഫ്‌റ്റ് കമ്പനി ഇനി ഹ്രസ്വദൂര സർവീസുകൾ നടത്തും. തിരുവനന്തപുരത്താണ് ആദ്യ ഘട്ടത്തിൽ സർവീസ് നടപ്പിലാക്കുക. നഗരത്തില്‍ പുതിയതായി ആരംഭിച്ച സിറ്റി സര്‍ക്കുലര്‍ ഉടന്‍ സ്വിഫ്‌റ്റിന്‍റെ ഭാഗമായി മാറും.
കിഫ്‌ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകള്‍ സ്വിഫ്‌റ്റിന്‍റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിറ്റി സർക്കുലർ സർവീസിനായി 50 ഇലക്‌ട്രിക് ബസുകൾ കെഎസ്‌ആർടിസി വാങ്ങുന്നുണ്ട്. ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സ്വിഫ്‌റ്റിന് കീഴിലാകും.
പദ്ധതി വിജയിച്ചാൽ എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും വ്യാപിപ്പിക്കും. അതേസമയം കെഎസ്‌ആർടിസി സ്വിഫ്‌റ്റ് രൂപീകരണത്തിന് എതിരായ ഹർജികൾ തള്ളിയ ഹൈക്കോടതി വിധി സർക്കാരിനും മാനേജ്‌മെന്‍റിനും ആശ്വാസകരമാണ്.