തിരുവനന്തപുരം: തനിക്കെതിരായ നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗിന് മറുപടിയായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ജയിലിൽ സ്വപ്‌നയെ സന്ദർശിച്ചവരുടെ പട്ടികയും സന്ദർശകരുടെ മായ്ച്ചു കളയാത്ത സിസിടിവി ദൃശ്യങ്ങളും പുറത്തു വിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ ഫയലുകൾ കത്തിച്ചത് സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണെന്നാണ് ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
ജയിൽ ഡിജിപി ഋഷിരാജ് സിംഗിന് മറുപടിയുമായി കെ.സുരേന്ദ്രൻ
ജയിലിൽ സ്വപ്‌നയെ സന്ദർശിച്ചവരുടെ പട്ടികയും സിസിടിവി ദൃശ്യങ്ങളും പുറത്തു വിടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.