തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി കാസര്‍ഗോഡ് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുക്കണം. കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പതാക തലകീഴായി ഉയര്‍ത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവുന്ന കാര്യമല്ലന്നും സുരേന്ദ്രൻ പറഞ്ഞു.
READ MORE ദേശീയ പതാക തലകീഴായി ഉയർത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ; സംഭവം കാസർകോട്
പാതക തലകീഴായി ഉയര്‍ത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണ്. ഇതിനുശേഷം മാദ്ധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായി ഉയര്‍ത്തിയ വിവരം ചൂണ്ടിക്കാട്ടിയത്. ഇത്തരത്തില്‍ വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്‍പ്പെടെ പിഴവ് മനസിലായില്ലെന്നത് അപഹാസ്യമാണ്.
ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നതിനാല്‍ സംഭവം ഡിജിപി അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ALSO READ കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം