ETV Bharat / state

കുഴൽപ്പണ കേസ് : കെ. സുരേന്ദ്രൻ ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകും - കൊടകര കുഴൽപ്പണ കേസ്

മൊഴിയെടുപ്പ് ബുധനാഴ്‌ച രാവിലെ 10.30ന് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍

k surendran  kodakara  kodakara money laundering  money laundering  interrogation  bjp  കുഴൽപ്പണ കേസ്  കൊടകര  കൊടകര കുഴൽപ്പണ കേസ്  കെ സുരേന്ദ്രൻ
ചോദ്യം ചെയ്യലിനായി കെ. സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും
author img

By

Published : Jul 11, 2021, 2:58 PM IST

തിരുവനന്തപുരം : കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബുധനാഴ്‌ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ 10.30ന് തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് മൊഴിയെടുപ്പ്. ഇക്കാര്യം സുരേന്ദ്രന്‍ ഞായറാഴ്‌ച വ്യക്തമാക്കുകയായിരുന്നു.

ജൂലൈ ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച, ബിജെപി ഭാരവാഹി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താനാകില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചു.

READ MORE: കൊടകര കുഴൽപ്പണ കേസ് : വിശദീകരണത്തിന് സാവകാശം തേടി ഇ.ഡി ഹൈക്കോടതിയിൽ

കൊടകര കേസുൾപ്പെടെ ഏത് കേസിലും ഹാജരാകാമെന്നും മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ജുഡീഷ്യൽ കമ്മിഷനെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ്. ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.