ETV Bharat / state

മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ബിജെപി - K.T Jaleel

ഒരു മന്ത്രി സ്വർണക്കടത്തുകാരുമായി ബന്ധപ്പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് കെ. സുരേന്ദ്രൻ.

കെ.ടി ജലീൽ  കെ.സുരേന്ദ്രൻ  വി.മുരളീധരൻ  K. Surendran  K.T Jaleel  V. Muraleedaran
മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ബിജെപി
author img

By

Published : Aug 23, 2020, 3:11 PM IST

Updated : Aug 23, 2020, 5:27 PM IST

തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥത്തിൽ സ്വർണം കടത്തിയതിനാകും മന്ത്രി കെ.ടി ജലീൽ പിടിക്കപ്പെടുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗുരുതരമായ ആരോപണം ഉയർന്നപ്പോൾ മതത്തെ കൂട്ട് പിടിച്ചു രക്ഷപ്പെടാനാണ് ശ്രമം. ഒരു മന്ത്രി സ്വർണക്കടത്തുകാരുമായി ബന്ധപ്പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ല. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും ബിജെപി

മന്ത്രി എ.കെ ബാലൻ കള്ളന് കഞ്ഞി വെച്ചവനാണ്. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ അദാനിയെ എ.കെ.ജി സെന്‍ററിൽ കൊണ്ടുവന്നതു പോലെ വീണ്ടും കൊണ്ടുവരാനാണോ വിമാനത്താവള സ്വകാര്യവൽക്കരണത്തിനുള്ള സമരമെന്നും സുരേന്ദ്രൻ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവള ടെൻഡറിൽ സർക്കാർ പങ്കെടുത്തത് സ്വകാര്യവൽക്കരണത്തെ പിന്തുണച്ചത് കൊണ്ടല്ലെയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.

സ്വകാര്യവൽക്കരണത്തിന് എതിരായിരുന്നുവെങ്കിൽ എന്തുകൊണ്ട് ടെൻഡറിൽ പങ്കെടുത്തു. പാർട്ടി നിലപാടിനെതിരാണെങ്കിൽ കോൺഗ്രസ് എന്തുകൊണ്ട് ശശി തരൂരിനെതിരെ നടപടി എടുക്കുന്നില്ല എന്നും മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്വർണക്കടത്ത് കേസ് എന്ന് സമരം ഉദ്ഘാടനം ചെയ്‌ത് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Last Updated : Aug 23, 2020, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.