ETV Bharat / state

'പ്രവാസികളെ സംരക്ഷിക്കാൻ സർക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല'; വിമാന ടിക്കറ്റുകളില്‍ കൊള്ള നടക്കുന്നുവെന്ന് കെ സുധാകരന്‍ - പ്രവാസി

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാവുന്നില്ല എന്നതടക്കം ആരോപിച്ചാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെ സുധാകരന്‍ തിരിഞ്ഞത്

k sudhakarans statement on expats issues in kerala  k sudhakaran  കെ സുധാകരന്‍  കൊവിഡ് പ്രതിസന്ധി  പ്രവാസി വിഷയത്തില്‍ കെ സുധാകരന്‍  പ്രവാസി  സംസ്ഥാന സര്‍ക്കാരിനെതിരെ കെ സുധാകരന്‍
വിമാന ടിക്കറ്റുകളില്‍ കൊള്ള നടക്കുന്നുവെന്ന് കെ സുധാകരന്‍
author img

By

Published : Jan 9, 2023, 4:00 PM IST

കെ സുധാകരന്‍ എംപി സംസാരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവാസികൾക്ക് നീതി ലഭിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസി ആസ്ഥാനത്ത് നടന്ന പ്രവാസി ഭാരത് ദിവസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ തുടർന്ന് മടങ്ങിവന്ന പ്രവാസികളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരു നടപടിയും സ്വീകരിച്ചില്ല. പ്രവാസികൾക്ക് നൽകിയ ഒരു വാഗ്‌ദാനങ്ങളും പിണറായി സർക്കാർ നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാന ടിക്കറ്റുകളിൽ കൊള്ളയാണ് നടക്കുന്നത്. വിമാന കമ്പനികൾ ആവശ്യത്തിനനുസരിച്ച് ടിക്കറ്റ് വില വർധിപ്പിക്കുന്നത് നീചമാണ്. സർക്കാർ അത് തിരുത്തണം. പ്രവാസിയായ കണ്ണൂർ ആന്തൂർ സ്വദേശി സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ആന്തൂർ നഗരസഭ, ഇപി ജയരാജന് റിസോർട്ട് പണിയാൻ അനുമതി നൽകി. സിപിഎമ്മിനും കൂട്ടാളികൾക്കും എന്തുമാകാം.

2019 ജൂൺ 18ന് കണ്ണൂർ കൊറ്റാളിയിലെ സാജൻ പാറയിൽ, തന്‍റെ ഉടമസ്ഥതയിലുള്ള ബക്കളം പാർഥാസ് കൺവെൻഷൻ സെന്‍ററിന് ആന്തൂർ നഗരസഭ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തത്. സർക്കാർ പ്രവാസികൾക്ക് നിരവധി വാഗ്‌ദാനങ്ങൾ നൽകിയിട്ട് ഇപ്പോൾ എന്തായെന്നും സുധാകരൻ ചോദിച്ചു. നാടിന് വികസനമുണ്ടായെങ്കിൽ അതിന് പ്രവാസികളോടാണ് കടപ്പെട്ടിരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.