ETV Bharat / state

'താങ്കളിലെ രക്തദാഹിയെ കോണ്‍ഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്' ; പിണറായിക്ക് മറുപടി 23നെന്ന് കെ സുധാകരന്‍ - കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് മര്‍ദനം

k sudhakaran's facebook post ; പിണറായി വിജയന്‍റെ ജല്‍പനങ്ങള്‍ക്കുള്ള മറുപടി ഡിസംബര്‍ 23ന് തരാമെന്ന് കെ സുധാകരന്‍

K Sudhakaran FB Post  കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ  മുഖ്യമന്ത്രി പിണറായി വിജയൻ  കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ്  K Sudhakaran about pinarayi vijayan  KPCC President K Sudhakaran  മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍റെ പോസ്റ്റ്  k sudhakaran facebook post against chief minister  k sudhakaran facebook post about pinarayivijayan  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  യൂത്ത് കോണ്‍ഗ്രസ് മാർച്ച്  കെ എസ് യു മാര്‍ച്ച്
k-sudhakaran-facebook-post-against-pinarayi-vijayan
author img

By ETV Bharat Kerala Team

Published : Dec 22, 2023, 11:29 AM IST

തിരുവനന്തപുരം : പിണറായി വിജയനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറുതെ വിട്ടതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പിണറായി വിജയന്‍റെ ജല്‍പനങ്ങള്‍ക്കുള്ള മറുപടി ഡിസംബര്‍ 23 ന് തരാമെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസെന്ന മഹാപ്രസ്ഥാനത്തിന്‍റെ കരുത്ത് കാണിക്കാന്‍ ഒരുപാടധികം നിര്‍ബന്ധിക്കരുത്. അവസാനത്തെ കനൽത്തരിയും ചാരമായിപ്പോകുമെന്നും കെ സുധാകരന്‍ കുറിച്ചു.

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: അടിച്ചാല്‍ തിരിച്ചടിക്കുമെന്നത് തന്നെയാണ് പറഞ്ഞത്,ഇനി അങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്‍റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടാന്‍ അന്നും വലിയ പ്രയാസമില്ലായിരുന്നു ഞങ്ങൾക്ക്. താങ്കളിലെ വലിയ രക്തദാഹിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്. പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.

കേരളത്തില്‍ മാത്രമുള്ളൊരു ഈര്‍ക്കിലി പാര്‍ട്ടിയുടെ തെരുവ് ഗുണ്ടകളായ നേതാക്കളുടെ ബാലിശമായ വെല്ലുവിളികളും ഞങ്ങൾ കേട്ടു. ഇന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന മഹാപ്രസ്ഥാനത്തിന്‍റെ കരുത്ത് കാണിക്കാന്‍ ഒരുപാടധികം നിര്‍ബന്ധിക്കരുത്. അവസാനത്തെ കനൽത്തരിയും ചാരമായിപ്പോകും.പിണറായി വിജയന്‍റെ ജല്‍പനങ്ങള്‍ക്കുള്ള മറുപടി ഡിസംബര്‍ 23ന് ശനിയാഴ്‌ച ഡിജിപി ഓഫീസ് മാര്‍ച്ചില്‍ തരാം.

Also read : 'ക്രൈസ്‌തവരെ ലക്ഷ്യമാക്കി ബിജെപി നടത്തുന്നത് സ്‌നേഹ യാത്രയല്ല, യൂദാസിന്‍റെ ചുംബനമാണ്': കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ സിപിഎം പ്രവർത്തകരും പൊലീസും ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്നലെ തിരുവനന്തപുരം ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.