ETV Bharat / state

പുനഃസംഘടന പട്ടിക മാര്‍ച്ചിനകം, സമയം നീട്ടില്ല: കെ സുധാകരൻ - K Sudhakaran

കെപിസിസി പുനഃസംഘടന പട്ടിക മാര്‍ച്ചില്‍ ലഭിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്. പുനഃസംഘടന വൈകിയത് സർക്കാരുമായുള്ള സമരത്തിന്‍റെ ഭാഗമായെന്ന് പ്രസിഡന്‍റ്. എം കെ രാഘവന്‍റെ പരസ്യ വിമർശനം അനുചിതമായെന്ന് സുധാകരന്‍.

പുനസംഘടന പട്ടിക  മാര്‍ച്ചിനകം ലഭിക്കും  ഇനിയും സമയം നീട്ടി നല്‍കില്ല  കെ സുധാകരൻ  കെപിസിസി പ്രസിഡന്‍റ്  എം കെ രാഘവന്‍  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  കെ സുധാകരൻ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  K Sudhakaran talk about KPCC Reorganization List  KPCC Reorganization List  K Sudhakaran  KPCC president K Sudhakaran
കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ
author img

By

Published : Mar 8, 2023, 10:32 PM IST

കെ.സുധാകരന്‍ വാര്‍ത്ത സമ്മേളനത്തില്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന പട്ടിക ഈ മാസത്തിനകം ലഭിക്കുമെന്നും ഇനിയൊരു സമയം നീട്ടി കൊടുക്കുന്നതല്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. തിരുവനന്തപുരം ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായുള്ള സമരത്തിന്‍റെ ഭാഗമായാണ് പുനഃസംഘടന വൈകിയതെന്നും അദ്ദേഹം പ്രതികരിച്ചു.

പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന എം.കെ രാഘവന്‍റെ പരസ്യ വിമർശനം അനുചിതമായെന്നും ഇത് പാർട്ടി വേദിയിലായിരുന്നു പ്രസ്‌താവിക്കേണ്ടതെന്നും കെ.സുധാകരൻ പറഞ്ഞു. കേരളത്തിലെ കറുത്തിരണ്ട രാഷ്ട്രീയവും ജനവികാരവും മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ വിജയം അത് കാണിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ഗവർണർ സർക്കാർ പോരിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിൽ ആവുകയും യുവാക്കൾ കേരളം വിടുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോർപറേഷന്‍റെ അഴിമതിയാണ് ബ്രഹ്മപുരം തീപിടുത്തത്തിന് കാരണം. ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകവും മണക്കും എന്നത് പോലെ സിപിഎം ഇപ്പോൾ ആർഎസ്എസിനെ ചാരുന്ന സിപിഎം ഇപ്പോൾ ആർഎസ്എസിന്‍റെ ഭാഷയാണ് ഇപ്പോൾ പറയുന്നത്.

നൂറു കണക്കിന് ആളുകളാണ് സര്‍ക്കാറിനെതിരെയുള്ള സമരമുഖത്ത് അണിനിരന്നത്. അതുകൊണ്ട് കാര്യങ്ങളെല്ലാം അനിശ്ചിതത്വത്തിലായതെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളില്‍ നിന്നുള്ള പുന സംഘടന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ബാക്കിയുള്ളവ രണ്ട് ദിവസത്തിനകം ലഭിക്കണമെന്നും ഇനി സമയം നീട്ടികൊടുക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്ക് എതിരെ പൊലീസ് നടത്തിയ അതിക്രമത്തിനെ കുറിച്ച് വനിത ദിനത്തിൽ വനിതകളെ അപമാനിച്ച സിപിഎം നേതാക്കളിൽ വലിയ അത്ഭുതം തോന്നുന്നില്ല. സ്ത്രീകളുടെ ഡ്രസ് കോഡ് നിശ്ചയിക്കുന്നത് സിപിഎം അല്ലെന്നും സുധാകരൻ പറഞ്ഞു. ദുരിതാശ്വാസ നിധി തട്ടിപ്പിൽ അടൂർ പ്രകാശിന്‍റെ എതിരെയുള്ള പരാമർശത്തെ കെ സുധാകരൻ തള്ളി.

പൊതു പ്രവർത്തകർ ശുപാർശ ചെയ്യുന്നത് സർട്ടിഫിക്കറ്റുകൾ പരിശോധിച്ചിട്ടല്ലെന്നും സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടത് അതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനാണെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കെപിസിസി പുനഃസംഘടന മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണമെന്ന് നേതൃയോഗം നേരത്തെ തീരുമാനിച്ചിരുന്നതാണ്. പുതിയ ബ്ലോക്ക് മണ്ഡലം ഭാരവാഹികളുടെ പട്ടിക മാര്‍ച്ച് ഏഴിനകം പൂര്‍ത്തിയാക്കാനും നേതൃയോഗം തീരുമാനിച്ചിരുന്നു. പുന സംഘടന വൈകുന്നതില്‍ കെ മുരളീധരന്‍ അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് രംഗത്തെത്തിയിരുന്നു.

ഡിസിസി ബ്ലോക്ക് പുനഃസംഘടന നീളുന്ന സാഹചര്യത്തിലാണ് ഇന്ന് കെപിസിസി നേതൃയോഗം ചേര്‍ന്നത്. പാര്‍ട്ടി ഭാരവാഹികളും ഡിസിസി പ്രസിഡന്‍റുമാരുമാണ് യോഗം ചേര്‍ന്നത്. നിരവധി തവണ അന്ത്യശാസനം നല്‍കിയിട്ടും ജില്ലകളിലെ പുന സംഘടന പട്ടിക കെപിസിസിക്ക് ലഭിച്ചിട്ടില്ല.

വൈക്കം സത്യഗ്രഹ വാര്‍ഷിക ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് യോഗത്തില്‍ ചര്‍ച്ച ചെയ്‌തു. മാര്‍ച്ച് 30 മുതലാണ് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹം. സത്യഗ്രഹത്തിന്‍റെ ഉദ്‌ഘാടനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തില്‍ എത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.