ETV Bharat / state

'ശിഷ്യനു പുറകേ ആശാനും അകത്തു പോകും', മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരന്‍

author img

By

Published : Feb 15, 2023, 3:44 PM IST

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നും സിബിഐ അന്വേഷണം കൂടി നടത്തിയാലെ സത്യം പുറത്തു വരികയുള്ളൂവെന്നും കെ സുധാകരൻ

ലൈഫ് മിഷൻ  life mission  എം ശിവശങ്കര്‍  കെ സുധാകരൻ  പിണറായി വിജയൻ  പിണറായി വിജയനെതിരെ കെ സുധാകരൻ  ലൈഫ് മിഷൻ കേസിൽ പ്രതികരിച്ച് കെ സുധാകരൻ  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  കെ സുധാകരൻ പ്രസ്‌താവന  m sivasankar arrest and life mission case  k sudhakaran  K Sudhakaran against Pinarayi Vijayan  Pinarayi Vijayan  M Sivasankar  ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍  ശിഷ്യനു പുറകേ ആശാനും അകത്തു പോകും  എം ശിവശങ്കരൻ അറസ്റ്റ്
പിണറായി വിജയനെതിരെ കെ സുധാകരൻ

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇത്രയും കാലം പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ശിഷ്യനു പുറകേ ആശാനും അകത്തു പോകുന്ന സമയം വിദൂരമല്ലെന്നും കെ സുധാകരൻ പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥി പഞ്ജരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി പുറത്തു ചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ ശിവശങ്കറിനെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നതാണ്. 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സര്‍വീസില്‍ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെയും വരിമിക്കാന്‍ അവസരം നല്‍കി.

ഉദ്യോഗസ്ഥര്‍ക്ക് പുസ്‌തകമെഴുതാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കാറ്റില്‍ പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്‌തുതിച്ചും പുസ്‌തകമെഴുതാന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുന്‍പ് വിജിലന്‍സ് നടത്തിയ അന്വേഷണത്തെയും സര്‍ക്കാര്‍ അട്ടിമറിച്ചു.

ചില നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ പിരിച്ചു വിട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സിബിഐ എത്തുന്നതിനു മുന്‍പെ തിടുക്കത്തില്‍ റെയ്‌ഡ് നടത്തി വിജിലന്‍സ് രേഖകളെല്ലാം കൈക്കലാക്കി. മുഖ്യമന്ത്രിക്കു കൊടുത്തു വിട്ട ബിരിയാണി ചെമ്പിലും, മുഖ്യമന്ത്രി വിദേശത്തേക്കു കൊടുത്തു വിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കവും അട്ടിമറിക്കപ്പെട്ടു. കേരളത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ യുഎഇ റെഡ് ക്രസന്‍റ് വഴി ലഭിച്ച പണത്തില്‍ നിന്ന് കോടികളാണ് ഉന്നതരടക്കം പലര്‍ക്കും പങ്കുവച്ചത്.

ഇത്‌ സംബന്ധിച്ച സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ലക്ഷങ്ങള്‍ മുടക്കി മുന്‍നിര അഭിഭാഷകരെ നിയോഗിച്ചു. കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിനാല്‍ അന്വേഷണം വിദേശത്തേക്ക്‌ വ്യാപിപ്പിക്കാനുള്ള സിബിഐ നീക്കത്തിനെതിരെ സര്‍ക്കാര്‍ രംഗത്തു വന്നു. സിബിഐ അന്വേഷണം കൂടി നടത്തിയാലെ സത്യം പുറത്തു വരികയുള്ളൂ എന്നതാണ് വാസ്‌തവം.

സിപിഎം ബിജെപി ധാരണ നിലനില്‍ക്കുന്നതിനാലാണ് സിബിഐ അന്വേഷണം തടസപ്പെട്ടെതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. കൂടാതെ വടക്കാഞ്ചേരി നഗരസഭയ്ക്കു കീഴിലെ 2.18 ഏക്കറില്‍ 500 ചതുരശ്രയടിയുള്ള 140 അപ്പാര്‍ട്ടുമെന്‍റുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നടന്ന വന്‍ അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയെ അഭിനന്ദിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

ALSO READ: ലൈഫ് മിഷന്‍ അഴിമതി കേസ്: ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.