ETV Bharat / state

'പിണറായിയെ സംരക്ഷിക്കുന്നത് കണ്ണിലെ കൃഷ്‌ണമണി പോലെ' ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കെ സുധാകരന്‍ - K Sudhakaran Against Modi

KPCC President K Sudhakaran : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍. നവകേരള യാത്രയില്‍ മോദിക്കെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. സ്വര്‍ണക്കടത്തും ലാവ്‌ലിന്‍ കേസും ചേര്‍ത്ത് വായിക്കണമെന്നും സുധാകരന്‍.

കെ സുധാകരന്‍ കെപിസിസി  KPCC President Sudhakaran  K Sudhakaran Against Modi  മുഖ്യമന്ത്രി പിണറായി
KPCC President Against PM Narendra Modi And CM Pinarayi Vijayan
author img

By ETV Bharat Kerala Team

Published : Jan 4, 2024, 3:02 PM IST

തിരുവനന്തപുരം : ഇല്ലാത്ത കേസുകളില്‍ പ്രതിപക്ഷത്തെ കുടുക്കുന്ന മോദി സ്വര്‍ണ കടത്തുകാരനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നതില്‍ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സ്വര്‍ണക്കടത്ത് കേസ് ഉണ്ടായപ്പോള്‍ കേന്ദ്രത്തിന്‍റെ അഞ്ച് അന്വേഷണ ഏജന്‍സികളാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഇരമ്പിക്കയറിയത്. എന്നാല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഏജന്‍സികളെല്ലാം വന്നതിലും സ്‌പീഡില്‍ തിരിച്ചുപോയെന്ന് മാത്രമല്ല, കേരളത്തിലെ ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്‌തുവെന്നും വാര്‍ത്താക്കുറിപ്പില്‍ കെ സുധാകരന്‍ വിമര്‍ശിച്ചു (KPCC President K Sudhakaran).

പിണറായി വിജയനെ കണ്ണിലെ കൃഷ്‌ണമണിപോലെയാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത്. നവകേരള യാത്രയില്‍ മോദിക്കെതിരെ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയില്‍ ഒരു കീറത്തുണി പോലും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ ബിജെപി തയ്യാറായതുമില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി (K Sudhakaran Criticized Navakerala Sadas).

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോള്‍ അത് കണ്ടുരസിച്ചവരാണ് ബിജെപിക്കാര്‍. ബിജെപി നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പുള്ള കൊടകര കുഴല്‍പ്പണ കേസും ഒത്തുതീര്‍ന്നു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, കുഴല്‍പ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഒരു ഘട്ടത്തില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്‌തു.

മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രധാന ജോലി തന്നെ ഇപ്പോള്‍ അതാണ്.

എന്നാല്‍ കേരള മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളും മൊഴികളും നിലനില്‍ക്കവേയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വര്‍ണക്കടത്ത് കേസ് നിര്‍ജീവമാക്കിയതിനോടൊപ്പം ലാവ്ലിന്‍ കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതാണ് (CM Pinarayi Vijayan).

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും നനഞ്ഞ പടക്കമായി. അയോധ്യ ക്ഷേത്രം ഉയരുന്ന യുപിക്ക് 15,700 കോടി രൂപ കഴിഞ്ഞ ആഴ്‌ച അനുവദിച്ചപ്പോള്‍ കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരന്‍റി മാത്രമാണ് ലഭിച്ചത്. കേരളത്തിന് അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങാന്‍ മുഖ്യമന്ത്രിക്കും ഭയമാണ് (PM Narendra Modi). സുരേഷ് ഗോപിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെങ്കില്‍ ആ പരിപ്പ് തൃശൂരില്‍ വേവില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു (Suresh Gopi).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.