ETV Bharat / state

'സി.പി.എം ആക്രമിച്ചാല്‍ പ്രതികരിക്കും': തിരിച്ചടിയില്‍ പിശുക്ക് കാണിക്കില്ലെന്ന് കെ സുധാകരന്‍ - തിരിച്ചടിയില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ലെന്ന് കെ സുധാകരന്‍

അടിച്ചുതകര്‍ക്കാന്‍ കഴിയുന്ന സി.പി.എം ഓഫിസുകള്‍ സംസ്ഥാനത്ത് ഉടനീളമുണ്ടെന്ന് കെ സുധാകരന്‍

k sudhakaran against cpm attack  സിപിഎം ആക്രമിച്ചാല്‍ പ്രതികരിക്കുമെന്ന് കെ സുധാകരന്‍  തിരിച്ചടിയില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ലെന്ന് കെ സുധാകരന്‍  k sudhakaran raised warning against cpm
'സി.പി.എം ആക്രമിച്ചാല്‍ പ്രതികരിക്കും'; തിരിച്ചടിയില്‍ കോണ്‍ഗ്രസ് പിശുക്ക് കാണിക്കില്ലെന്ന് കെ സുധാകരന്‍
author img

By

Published : Jun 13, 2022, 9:32 PM IST

Updated : Jun 13, 2022, 9:39 PM IST

തിരുവനന്തപുരം: സി.പി.എം അക്രമവുമായി മുന്നോട്ടുപോയാല്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍. അക്കാര്യത്തില്‍ ഒട്ടും പിശുക്ക് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. സി.പി.എം ഓഫിസ് പൊളിച്ചാല്‍ കോണ്‍ഗ്രസും പൊളിക്കും, അത് അന്തസും മര്യാദയുമെല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം അക്രമവുമായി മുന്നോട്ടുപോയാല്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്

തങ്ങള്‍ക്ക് അടിച്ചുതകര്‍ക്കാന്‍ കഴിയുന്ന സി.പി.എം ഓഫിസുകള്‍ നിരവധി സംസ്ഥാനത്ത് ഉടനീളമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് അതിന് തുനിയുന്നില്ല. എല്ലാം ജനം വിലയിരുത്തട്ടെ. വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ജയരാജനോട് പ്രതികാരം ചോദിക്കേണ്ടി വരും. ആരോപണ വിധേയനായി കേരള മുഖ്യമന്ത്രി അപമാനിതനായി നല്‍ക്കുമ്പോള്‍ പ്രതിഷേധിക്കാനുള്ള അവകാശം കോണ്‍ഗ്രസിനില്ലേ.

ALSO READ| കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, വാഹനങ്ങള്‍ തകര്‍ത്തു: അക്രമം എ.കെ ആന്‍റണി അകത്തുള്ളപ്പോള്‍

അഴിമതി മാത്രം ലക്ഷ്യമിട്ട് ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ കോണ്‍ഗ്രസിന് പ്രതിഷേധിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. ഇന്ദിരാഭവന്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച കരിദിനം ആചരിക്കും. പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സുധാകരന്‍ അഭ്യര്‍ഥിച്ചു.

അപലപിച്ച് എ.കെ ആന്‍റണി: ഇന്ദിരാഭവന് നേരെ നടന്ന അക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് സംഭവം നടക്കുമ്പോള്‍ ഓഫിസിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി എ.കെ ആന്‍റണി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം ഇതുസംബന്ധിച്ച് മറുപടി പറയട്ടെ. അതിനുശേഷം താന്‍ മറുപടി പറയാമെന്ന് എ.കെ ആന്‍റണി പറഞ്ഞു.

അക്രമത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അപലപിച്ചു. ഇതാണ് സി.പി.എമ്മിന്‍റെ പദ്ധതിയെങ്കില്‍ ഇനി കൈയുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jun 13, 2022, 9:39 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.