ETV Bharat / state

'ഹൈദരലി തങ്ങള്‍ മതേതരത്വത്തിൻ്റെ മുഖം, യുഡിഎഫിന് കരുത്തുപകര്‍ന്നു'; അനുസ്‌മരിച്ച് കെ സുധാകരന്‍, പരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ് - പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

ഹൈദരലി ശിഹാബ് തങ്ങളുമായി ഒട്ടേറെ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന് കെ സുധാകരന്‍

K Sudhakaran anout Hyderali Shihab Thangal  Hyderali Shihab Thangal latest news  Hyderali Shihab Thangal passes away  ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച് കെ സുധാകരന്‍  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
'ഹൈദരലി തങ്ങള്‍ മതേതരത്വത്തിൻ്റെ മുഖം, യു.ഡി.എഫിന് കരുത്തുപകര്‍ന്നു'; അനുസ്‌മരിച്ച് കെ സുധാകരന്‍, പരിപാടികള്‍ റദ്ദാക്കി കോണ്‍ഗ്രസ്
author img

By

Published : Mar 6, 2022, 3:14 PM IST

Updated : Mar 6, 2022, 3:26 PM IST

തിരുവനന്തപുരം : മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (74) നിര്യാണത്തിൽ അനുശോചിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍. അദ്ദേഹവുമായി ഒട്ടേറെ വര്‍ഷത്തെ ബന്ധമുണ്ട്. കനത്ത ദുഃഖത്തോടെയാണ് വിയോഗ വാർത്ത കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍.

എല്ലാവരോടും സമന്വയത്തോടെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. ഐക്യജനാധിപത്യ മുന്നണിക്ക് കരുത്തുപകർന്ന് ശക്തമായ നേതൃത്വം നൽകി മതേതരത്വത്തിൻ്റെ മുഖമായി കേരള രാഷ്ട്രീയ മണ്ഡലത്തിൽ ഒരുപാട് വര്‍ഷം അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്‍റെ വിയോഗം ഐക്യജനാധിപത്യ മുന്നണിക്ക് തീരാനഷ്‌ടമാണ്.

ALSO READ: തണലായിരുന്നു തങ്ങൾ.. ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓർമയില്‍

കോൺഗ്രസ് നാളെ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഔദ്യോഗിക പരിപാടികൾ മാറ്റിവച്ച് അദ്ദേഹത്തിൻ്റെ വസതി സന്ദർശിക്കുമെന്നും സുധാകരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്‌ത വൈസ് പ്രസിഡന്‍റും മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിങ് ഡയറക്‌ടറും കൂടിയാണ് തങ്ങൾ.

Last Updated : Mar 6, 2022, 3:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.