തിരുവനന്തപുരം: ഇരുന്നിടം കുഴിക്കാൻ ശശിതരൂരിനെ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. കെ-റെയിലിൽ പാർട്ടിനയത്തിന് വിരുദ്ധമായ നിലപാട് തരൂർ സ്വീകരിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം. തരൂർ കേരളത്തിൽ നിന്നുള്ള ഒരു എം.പി മാത്രമാണെന്നും അദ്ദേഹത്തെ നേരിട്ട് വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.
ALSO READ: ചാൻസലർ പദവി; നിലപാടില്‍ മാറ്റമില്ലാതെ ഗവര്‍ണര്‍
ശശി തരൂർ കോൺഗ്രസ് എന്ന വൃത്തത്തിന് ഉൾക്കൊള്ളാവുന്നതിനേക്കാൾ കൂടുതൽ ലോകം കണ്ട ആളാണ്. അദ്ദേഹത്തിന് സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയാം. അഭിപ്രായ വ്യത്യാസങ്ങൾ ആകാം. എന്നാൽ പാർട്ടി നയങ്ങൾക്ക് ഒപ്പം നിൽക്കാൻ തരൂരിന് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് മുസ്ലിം ലീഗ് വിഷയത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായി കെ. സുധാകരൻ പറഞ്ഞു. ലീഗ് വർഗീയ പാർട്ടി ആണെങ്കിൽ പണ്ട് ഒപ്പം കൂട്ടിയത് എന്തിനെന്ന് സി.പി.എം പറയണം. അവസരം കിട്ടിയാൽ ആരെയും സി.പി.എം ഒപ്പം കൂട്ടും. ഹരിത വിഷയത്തിലെ പെൺകുട്ടികളെ സ്വാധീനിച്ച് കൊണ്ടുപോകാൻ ഉടുതുണിയും പൊക്കി നടക്കുകയായിരുന്നു സി.പി.എം നേതാക്കളെന്നും കെ. സുധാകരൻ ആക്ഷേപിച്ചു.