ETV Bharat / state

'കെ.ഫോൺ അവസാനഘട്ടത്തില്‍'; ഡിജിറ്റൽ സയൻസ് പാർക്ക് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

author img

By

Published : Feb 1, 2023, 10:46 AM IST

ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതികളിലൊന്നായ കെ.ഫോൺ ഇന്‍റർനെറ്റ് സേവന പദ്ധതി അവസാനഘട്ടത്തിലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

K Phone Internet Service project  K Phone  K Phone Internet Service project Latest update  CM Pinarayi Vijayan  Chief Minister Pinarayi Vijayan  Pinarayi Vijayan on Legislative Assembly  ഡിജിറ്റൽ സയൻസ് പാർക്ക്  ഇടതുപക്ഷ സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതി  ഇന്‍റർനെറ്റ് സേവന പദ്ധതി  മുഖ്യമന്ത്രി പിണറായി വിജയന്‍  ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനം  അതിവേഗ ഇന്‍റർനെറ്റ് സൗകര്യം  ഇന്‍റർനെറ്റ് സേവന പദ്ധതി അവസാനഘട്ടത്തില്‍  ഫോൺ
'കെ.ഫോൺ അവസാനഘട്ടത്തില്‍'; ഡിജിറ്റൽ സയൻസ് പാർക്ക് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കെ.ഫോൺ ഇന്‍റർനെറ്റ് സേവന പദ്ധതി അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിൻ്റെ ഭാഗമായാണ് കെ. ഫോൺ പദ്ധതി നടപ്പാക്കുന്നതെന്നും സാർവർത്രിക ഇന്‍റർനെറ്റ് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ. ഫോണിലൂടെ 30000 സർക്കാർ ഓഫിസുകൾ വിദ്യാഭ്യസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്‍റർനെറ്റ് ഉറപ്പാക്കാൻ കഴിയും. ഇതിൻ്റെ ഭാഗമായി 22000 കിലോമീറ്ററിൽ ഒഎഫ്‌സി കേബിളിങ്ങ് നടപ്പാക്കണം. ഇതിൽ 18665 കിലോമീറ്റര്‍ കേബിളിങ് പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.ഫോണിന് ഇൻഫ്രക്‌ടർ പ്രൊവൈഡർ ലൈസൻസും ഇന്‍റർനെറ്റ് പ്രൊവൈഡിങ് ലൈസൻസും ലഭിച്ചിട്ടുണ്ട്. നിലവിൽ 24000 ഓഫീസുകളിൽ കെ. ഫോൺ സേവനം നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

8000 ഓഫിസുകളിൽ കണക്ഷൻ നൽകി. ഒരോ നിയമസഭാ മണ്ഡലങ്ങളിലേയും 100 പാവപ്പെട്ടവർക്ക് കണക്ഷൻ നൽകുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വേഗത്തിൽ പദ്ധതി പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കാണ് കേരളത്തിലേത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ബയോടെക്‌നോളജി തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയാകും ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തിക്കുകയെന്നും സംസ്ഥാനത്തെ വിജ്ഞാന അധിഷ്‌ഠിതമായ മുന്നേറ്റത്തിന് പാർക്ക് സഹായകരമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.