തിരുവനന്തപുരം: കെപിസിസി ജംബോ കമ്മിറ്റി വേണ്ടെന്ന് ആവര്‍ത്തിച്ച് കെ. മുരളീധരന്‍. എണ്ണം കൂട്ടുന്നതിന് പകരം കാര്യക്ഷമതയും കഴിവുമുള്ളവരെ ഭാരവാഹികളാക്കുന്നതാണ് ജംബോ കമ്മിറ്റി പാര്‍ട്ടിയുടെ ആരോഗ്യത്തിന് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെക്കണ്ട് ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ശരിയായില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ജയിലില്‍ പോകുന്ന അവര്‍ തിരിച്ചു വരുന്നത് പൂര്‍ണമായും മാവോയിസ്റ്റായിട്ടായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവിലെ വിജയം താല്‍ക്കാലികമാണെന്ന് അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മനസിലാകും. ഒരു കീശയില്‍ ആര്‍എസ്‌എസിനെയും മറു കീശയില്‍ എസ്ഡിപിഐയേയും വച്ചാണ് എല്‍ഡിഎഫ് ജയിച്ചതെന്നും മുരളീധരന്‍ പരിഹസിച്ചു.