ETV Bharat / state

ലോക കേരള സഭ വേദിയിൽ അനിത പുല്ലായിൽ പ്രവേശിച്ച സംഭവത്തിൽ സ്‌പീക്കർ മറുപടി പറയണം; കെ മുരളീധരൻ - രണ്ട് ലോക കേരള സഭകൾ

ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടിക എന്തുകൊണ്ട് പുറത്ത് വിട്ടില്ലെന്നും കെ.മുരളീധരൻ ചോദിച്ചു

k muraleedharan  k muraleedharan on loka kerala sabha  loka kerala sabha aim  ലോക കേരള സഭ വേദി  ലോക കേരള സഭ വേദിയിൽ അനിത പുല്ലായിൽ പ്രവേശിച്ച സംഭവം  ലോക കേരള സഭ വേദിയിൽ അനിത പുല്ലായിൽ പ്രവേശിച്ച സംഭവത്തിൽ മറുപടി സ്‌പീക്കർ പറയണമെന്ന് കെ മുരളീധരൻ  ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടിക  നിയമസഭാ മന്ദിരത്തിലെ ലോക കേരള സഭ വേദിയിൽ വിവാദ വനിത പ്രവേശിച്ചു  നിയമസഭയുടെ സുരക്ഷ  രണ്ട് ലോക കേരള സഭകൾ  കെ മുരളീധരൻ എംപി
ലോക കേരള സഭ വേദിയിൽ അനിത പുല്ലായിൽ പ്രവേശിച്ച സംഭവത്തിൽ സ്‌പീക്കർ മറുപടി പറയണം; കെ മുരളീധരൻ
author img

By

Published : Jun 19, 2022, 1:42 PM IST

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ലോക കേരള സഭ വേദിയിൽ വിവാദ വനിത അനിത പുല്ലായിൽ പ്രവേശിച്ച സംഭവത്തിൽ സ്‌പീക്കർ മറുപടി പറയണമെന്ന് കെ.മുരളീധരൻ എംപി. സ്‌പീക്കറുടെ അനുമതിയോട് കൂടി മാത്രമേ എംപിമാർക്ക് പോലും സഭയിൽ പ്രവേശിക്കാൻ സാധിക്കൂ. അങ്ങനെ ഉളളിടത്താണ് കുറ്റാരോപിത കയറിയത്. ഹിറ്റ്‌ ലിസ്റ്റിൽ ഉളളവരും, ബ്ലാക്ക് ലിസ്റ്റിൽ ഉളളവരും എങ്ങനെ സഭയ്‌ക്ക് അകത്ത് കയറിയെന്ന ചോദ്യത്തിന് സ്‌പീക്കർ ഉത്തരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ലോക കേരള സഭ വേദിയിൽ അനിത പുല്ലായിൽ പ്രവേശിച്ച സംഭവത്തിൽ സ്‌പീക്കർ മറുപടി പറയണം; കെ. മുരളീധരന്‍ എംപി

നിയമസഭയുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ് സംഭവിച്ചത്. കുറ്റാരോപിതരും പൊലീസും തമ്മിൽ ഉള്ള ബന്ധങ്ങൾ പല വേളകളിൽ പുറത്ത് വന്നതാണ്. കളങ്കിതരായ ഒരുപാട് പേർ ഈ ഭരണത്തിന്‍റെ പങ്ക് പറ്റുന്നുണ്ട്. വിഷയത്തിൽ സ്‌പീക്കർ മറുപടി പറയണം. ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടിക എന്തുകൊണ്ട് പുറത്ത് വിട്ടില്ലെന്നും കെ.മുരളീധരൻ ചോദിച്ചു.

രണ്ട് ലോക കേരള സഭകളും ധൂർത്തായിരുന്നുവെന്നും ചർച്ചകളിലുയർന്ന ഒരു തീരുമാനവും നടപ്പായില്ലെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് കൺവീനർ വിടുവായത്തം അടിക്കുന്നതിന് പകരം പ്രതിപക്ഷ നേതാക്കൾക്കെതിരെ ആരോപണം ഉണ്ടെങ്കിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. എം.എ. യൂസഫലി കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കണമായിരുന്നുവെന്നും പ്രവാസികൾ ഭക്ഷണം കഴിച്ചതിനെ ആരും ധൂർത്തെന്ന് പറഞ്ഞിട്ടില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

Also read: ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍ ; വിവാദമായതോടെ പുറത്താക്കി വാച്ച് ആന്‍ഡ് വാര്‍ഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.