ETV Bharat / state

വിഴിഞ്ഞം തുറമുഖ സമരം; ബിഷപ്പിനെതിരെ കേസെടുത്താല്‍ നോക്കി നില്‍ക്കില്ലെന്ന് കെ മുരളീധരന്‍

വിഴിഞ്ഞം പദ്ധതി തുടങ്ങുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് വന്ന ഇടത് സര്‍ക്കാര്‍ നല്‍കിയ വാക്കു പാലിക്കാത്തതിനാലാണ് പ്രതിഷേധം തുടങ്ങിയതെന്നും മുരളീധരന്‍ പറഞ്ഞു.

k muraleedharan  case against bishop  vizhinjam port protest  vizhinjam protest  vizhinjam protest attack  ahammed devarcovil  fisherman issue in kerala  latest news in trivandrum  latest news today  വിഴിഞ്ഞം തുറമുഖല സമരം  ബിഷപ്പിനെതിരെ കേസ്  കെ മുരളീധരന്‍  വിഴിഞ്ഞം പദ്ധതി  മത്സ്യതൊഴിലാളികള്‍  അഹമ്മദ് ദേവര്‍ കോവിലിന്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വിഴിഞ്ഞം തുറമുഖ സമരം; ബിഷപ്പിനെതിരെ കേസെടുത്താല്‍ നോക്കി നില്‍ക്കില്ലെന്ന് കെ മുരളീധരന്‍
author img

By

Published : Nov 29, 2022, 2:58 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ പേരില്‍ ബിഷപ്പിനെതിരെ കേസെടുത്താല്‍ നോക്കി നില്‍ക്കില്ലെന്ന് കെ.മുരളീധരന്‍ എംപി. പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് ബിഷപ്പല്ല. പള്ളിയില്‍ കൂട്ടമണി അടിക്കുന്നതൊക്കെ എല്ലാ കാലത്തും നടക്കുന്നതാണെന്നും ഇതിന്‍റെ പേരില്‍ കേസെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

'വിഴിഞ്ഞം പദ്ധതി തുടങ്ങുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, തുടര്‍ന്ന് വന്ന ഇടത് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വാക്കു പാലിക്കാത്തതിനാലാണ് പ്രതിഷേധം തുടങ്ങിയത്. സമരം ചെയ്യുന്നവരെ തീവ്രവാദികളായി കാണരുതെന്നും' അദ്ദേഹം അഭിപ്രായപ്പെട്ടു.

'പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിക്കണം. വെടിവച്ചും ആളെ കൊന്നും നടപ്പിലാകുന്നതല്ല വികസനം. ഇത് മുഖ്യമന്ത്രി മനസിലാക്കണം'.

'പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു വരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാണ് കെപിസിസിയുടെ അഭിപ്രായം. ഇന്നത്തെ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ആകില്ല. മുഖ്യമന്ത്രി സ്വീകരിച്ച വിഭജന തന്ത്രമാണ് സമരവും പ്രതിഷേധവും തുടരാന്‍ കാരണമാകുന്നതന്നും' മുരളീധരന്‍ ആരോപിച്ചു.

ALSO READ: വിഴിഞ്ഞം സമരക്കാരെ നയിക്കുന്നത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍: മന്ത്രി ശിവൻകുട്ടി

'മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് വകുപ്പിന്‍റെ ചുമതല പോലും അറിയില്ല. ഇതാണ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നതെന്നും' മുരളീധരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.