ETV Bharat / state

ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാകും; സര്‍ക്കാര്‍ തീരുമാനത്തില്‍ വിയോജിച്ച് വിഡി സതീശന്‍

ജസ്റ്റിസ് എസ് മണികുമാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം

kerala state human rights commission chairman  s manikumar human rights commission chairman  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്‍  ജസ്റ്റിസ് എസ് മണികുമാര്‍
ജസ്റ്റിസ് എസ് മണികുമാര്‍
author img

By

Published : Aug 7, 2023, 3:33 PM IST

തിരുവനന്തപുരം: ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചതിന് പിന്നാലെയാണ് പുതിയ നിയമനം. എന്നാൽ, ഇതിനായി തിങ്കളാഴ്‌ച രാവിലെ ചേർന്ന ഉന്നതതല കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിയോജിപ്പ് രേഖപ്പെടുത്തി.

മുഖ്യമന്ത്രി, നിയമസഭ സ്‌പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. ഉടൻ തന്നെ പ്രതിപക്ഷ നേതാവ് വിശദമായ വിയോജന കുറിപ്പ് നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, പ്രതിപക്ഷ നേതാവ് വിയോജിപ്പ് രേഖപ്പെടുത്തിയാലും നിയമനത്തിന് തടസമുണ്ടാകില്ല. മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാൻ നേരത്തെ തന്നെ നീക്കം നടത്തിയിരുന്നു.

മണികുമാർ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പുറപ്പെടുവിച്ച പല വിധികൾക്കുമെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. സർക്കാരിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപവും മണികുമാറിനെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. എസ് മണികുമാർ 2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കവെ സർക്കാർ കോവളത്തെ ഹോട്ടലിൽ യാത്രയയപ്പ് നൽകിയതിനെതിരെ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകിയത്.

നിരവധി വിഷയങ്ങളില്‍ ഇടപെട്ട് കമ്മിഷന്‍: അടുത്തിടെയുണ്ടായ നിരവധി വിഷയങ്ങളിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടത്. അതില്‍ പ്രധാനപ്പെട്ട വിഷയമായിരുന്നു തിരക്കേറിയ റോഡുകളിലെ ബൈക്ക് റേസിങ്. ഇത് നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കാന്‍ പൊലീസിന് ഇക്കഴിഞ്ഞ ജനുവരിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും സംസ്ഥാന ഗതാഗത കമ്മിഷണറും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അന്നത്തെ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിര്‍ദേശം നല്‍കി. കോവളം അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ ഇടപെടല്‍.

READ MORE | ബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ? പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍

ഇക്കഴിഞ്ഞ ജനുവരിയില്‍ വാഴമുട്ടത്തുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. തിരുവനന്തപുരം പൊട്ടകുഴി സ്വദേശി അരവിന്ദ്, പനത്തുറ തുരുത്തി കോളനിവാസി സന്ധ്യ എന്നിവരാണ് മരിച്ചത്. വാഴമുട്ടം - കോവളം ദേശീയപാതയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ യുവതിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു.

ഹോം നഴ്‌സ് റിക്രൂട്ട്മെന്‍റ്: നിയന്ത്രിക്കാന്‍ സര്‍ക്കാരിനോട് മനുഷ്യാവകാശ കമ്മിഷന്‍: സംസ്ഥാനത്ത് ഹോം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. റിക്രൂട്ടിങ് ഏജന്‍സികളുടെ പ്രവര്‍ത്തനം സുതാര്യമാക്കാനും മേഖലയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാനും ആവശ്യമെങ്കില്‍ നിയമം കൊണ്ടുവരാന്‍ അന്നത്തെ പാനല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്‍റണി ഡൊമനിക്ക് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഹോം നഴ്‌സ് റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ പ്രവര്‍ത്തനം നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കമ്മിഷന്‍റെ ഉത്തരവ്.

READ MORE | ഹോം നേഴ്‌സ് റിക്രൂട്ട്‌മെന്‍റ് ഏജന്‍സികളെ നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.