ETV Bharat / state

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ഡയറക്‌ടറായി ജിജോയ് പിആര്‍; മുതൽക്കൂട്ടാകുമെന്ന് മന്ത്രി ആർ ബിന്ദു - കെആർ നാരായണൻ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്രവിഭാഗം ഡീനിന്‍റെ ചുമതല വഹിക്കവെയാണ് ജിജോയ് പിആറിനെ, കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായി നിയമിച്ചത്

KR Narayanan film institute  Jijoy PR appointed director KR Narayanan institute  ജിജോയ് പിആര്‍  മന്ത്രി ആർ ബിന്ദു  പുതിയ ഡയറക്‌ടറായി ജിജോയ് പിആര്‍
ജിജോയ് പിആര്‍
author img

By

Published : May 20, 2023, 6:28 PM IST

തിരുവനന്തപുരം: കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്‍റെ ഡയറക്‌ടറായി ജിജോയ് പിആറിനെ നിയമിച്ചു. നിലവിൽ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്‌ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്‍റെ ചുമതല വഹിക്കുകയാണ് ഇദ്ദേഹം. ചലച്ചിത്ര - നാടക പ്രവർത്തകനും നടനുമായ ജിജോയുടെ നിയമനം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയർത്താൻ വേണ്ടിയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സില്‍ നിന്ന് തിയേറ്റർ ആർട്‌സിൽ ബിരുദം നേടിയിട്ടുണ്ട് ജിജോയ്. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് റാങ്കോടെ ഡ്രാമ ആൻഡ് തിയേറ്റർ ആർട്‌സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. 55 ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും 10 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാല് വൻകരകളിലായി 400 അന്താരാഷ്ട്ര നാടകമേളകളില്‍ അഭിനേതാവായി. നാല് വർഷക്കാലം സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സില്‍ അധ്യാപകനുമായിരുന്നു.

ജിജോ 2014 മുതൽ എഫ്‌ടിഐഐ അധ്യാപകന്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പൂർവ വിദ്യാർഥിയാണ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ ജൂനിയർ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ യുവ കലാകാര സ്‌കോളർഷിപ്പും നേടിയിട്ടുണ്ട് ജിജോയ്. 2014 മുതൽ എഫ്‌ടിഐഐ അധ്യാപകനാണ്. ഇന്ത്യക്കകത്തും പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിലും അഭിനയ ശില്‍പശാലകൾ നയിച്ചതടക്കം അന്താരാഷ്ട്രതലത്തിൽ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കൾക്കും മുതൽക്കൂട്ടാകുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ALSO READ | 'വിദ്യാര്‍ഥികളെയും അധ്യാപകരെയും ചേര്‍ത്ത് നയിക്കും' ; കെആര്‍ നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേറ്റ് സയ്യിദ് അക്തർ മിർസ

വിദ്യാർഥികളോടും ജോലിക്കാരോടും ജാതിവിവേചനം കാണിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നതോടെയാണ് കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ഡയറക്‌ടര്‍ ശങ്കർ മോഹന്‍ രാജിവച്ചത്. ചെയർമാനായിരുന്ന അടൂർ ഗോപാലകൃഷ്‌ണനും വിഷയത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. ചലച്ചിത്രകാരൻ സയീദ് മിർസയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാന്‍.

ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സയ്യിദ് മിർസ: ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ്, സയ്യിദ് അക്തർ മിർസ കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേറ്റത്. പള്ളിക്കത്തോട് ഇൻസ്‌റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങിൽ ജീവനക്കാരും വിദ്യാർഥികളും പങ്കെടുത്തു. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ അവരുമായി ചർച്ചചെയ്യുകയും അധ്യാപകരേയും വിദ്യാർഥികളേയും ചേർത്ത് നല്ല രീതിയിൽ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇൻസ്‌റ്റിറ്റ്യൂട്ടിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ട ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്‌റ്റിറ്റ്യൂട്ടില്‍ പുതിയ ചെയര്‍മാന്‍ എന്ന സർക്കാരിന്‍റെ തീരുമാനത്തില്‍ വിദ്യാർഥികളും സന്തോഷം പ്രകടിപ്പിച്ചു. ഡയറക്‌ടര്‍ സ്ഥാനത്തേക്ക് ഉചിതനായ ആളെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നേരത്തേ വിദ്യാർഥികൾ പറഞ്ഞിരുന്നു. പിന്നാലെയാണ് ജിജോയ് പിആറിന്‍റെ നിയമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.