ETV Bharat / state

JDS Kerala Fraction In Trouble ജെഡിഎസ് കേരള ഘടകത്തെ വെട്ടിലാക്കി കുമാരസ്വാമി, എന്‍സിപി പ്രശ്‌നവും എല്‍ഡിഎഫിന് കീറാമുട്ടിയായേക്കും - എച്ച്‌ഡി കുമാരസ്വാമി

CPM Under Pressure Due To JDS And NCP : ജെഡിഎസ് നേതൃത്വം എൻഡിഎയിൽ ചേർന്നതും എൻസിപിയിലെ ആഭ്യന്തര കലഹവും സിപിഎമ്മിന് തലവേദയാകുന്നു

ജെഡിഎസ്  ജെഡിഎസ് കേരളഘടകം  JDS kerala Fraction  JDS kerala Fraction In Trouble  JDS Joined NDA  JDS NDA Alliance  CPM Under Pressure Due To JDS And NCP  ജെഡിഎസ് എല്‍ഡിഎഫിനൊപ്പം  എച്ച്‌ഡി കുമാരസ്വാമി  ജെഡിഎസ് എന്‍ഡിഎയുടെ ഭാഗം
JDS kerala Fraction In Trouble
author img

By ETV Bharat Kerala Team

Published : Sep 22, 2023, 8:38 PM IST

തിരുവനന്തപുരം : കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് (JDS) നേതാവുമായ എച്ച്‌ഡി കുമാരസ്വാമി എന്‍ഡിഎയുടെ ഭാഗമായതോടെ ജെഡിഎസ് കേരള ഘടകം (JDS kerala Fraction) തീര്‍ത്തും വെട്ടിലായി. കേരളത്തിലെ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം അടിയുറച്ചു നില്‍ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും തിരുവല്ല എംഎല്‍എയും മുന്‍ മന്ത്രിയുമായ മാത്യു ടി തോമസ് (Mathew T. Thomas) വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിന് വിരുദ്ധമായി ഒരു സംസ്ഥാന ഘടകത്തിന് തീരുമാനമെടുത്തു മുന്നോട്ടു പോകാനാകുമോ എന്ന പ്രശ്‌നം ഇതുയര്‍ത്തുകയാണ്. അതേസമയം പാര്‍ട്ടി ദേശീയ തലത്തില്‍ ബിജെപി മുന്നണിയില്‍ തുടരുകയും (JDS NDA Alliance) കേരളത്തില്‍ അവര്‍ ഇടതു മുന്നണിയില്‍ തുടരുകയും ചെയ്യുന്നത് വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് ആയുധമാക്കുമെന്നുറപ്പാണ്.

ബിജെപിയിലേക്ക് സിപിഎം പാലമിടുന്നത് കേരളത്തിലെ ജനതാദള്‍ സെക്യുലറിലൂടെ(ജെഡിഎസ്) എന്ന ആരോപണമായിരിക്കും കോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ടു വയ്‌ക്കുക. മാത്രമല്ല, നിര്‍ണായക അവസരത്തില്‍ ബിജെപിക്കൊപ്പം നീങ്ങണമെന്നൊരു നിര്‍ദേശം പ്രസിഡന്‍റ് ദേവഗൗഡക്കും അദ്ദേഹത്തിന്‍റെ മകന്‍ കുമാരസ്വാമിക്കും നിര്‍ണായക സ്വാധീനവുമുള്ള ജെഡിഎസ് ദേശീയ നേതൃത്വം നല്‍കിയാല്‍ അത് ഭാവിയില്‍ കേരള ഘടകത്തിന് ബുദ്ധിമുട്ട് സൃഷ്‌ടിക്കും. അങ്ങനെയെങ്കില്‍ ദേശീയ നേതൃത്വത്തെ തള്ളി പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരിക്കും സംസ്ഥാന നേതൃത്വത്തിനുമുന്നിലുള്ള പോംവഴി.

ഇതോടെ പ്രാദേശിക പാര്‍ട്ടിയായി ജെഡിഎസ് കേരള ഘടകം മാറും. പാര്‍ട്ടിക്ക് കേരള നിയമസഭയില്‍ രണ്ടംഗങ്ങളും ഒരു മന്ത്രിയുമാണുള്ളത്. മാത്യു ടി തോമസും മന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയുമാണ് സംസ്ഥാന നിയമസഭയിലെ ജെഡിഎസ് അംഗങ്ങൾ. സംസ്ഥാനത്ത് തുടര്‍ച്ചയായി ഭരണം നടത്തുന്ന എല്‍ഡിഎഫിലെ ഘടക കക്ഷിയും മന്ത്രി സ്ഥാനവും ഉള്ളതു കൊണ്ട് ദേശീയ തലത്തില്‍ നിന്ന് പാര്‍ട്ടി കേരള ഘടകം അടര്‍ന്നു മാറിയാല്‍ സ്വാഭാവികമായി വലിയ പൊട്ടിത്തെറികള്‍ക്കുള്ള സാധ്യതയും കാണുന്നില്ല.

എത്രയും വേഗം ബിജെപിയുമായി ചേർന്ന ദേശീയ നേതൃത്വത്തെ ഉപേക്ഷിച്ച് സ്വതന്ത്രമാകാനായിരിക്കും സിപിഎമ്മും ഇടതു മുന്നണിയും ജെഡിഎസ് കേരള ഘടകത്തിനു നല്‍കുന്ന നിര്‍ദേശം. നിലവിലെ പ്രശ്‌നത്തില്‍ നിന്നു തലയൂരാനുള്ള ഏക പോംവഴി ഇതായിരിക്കുമെന്ന് സിപിഎമ്മും ജെഡിഎസ് കേരള ഘടകവും കണക്കുകൂട്ടുന്നു. എന്നാല്‍ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ക്കിടയില്‍ മന്ത്രി സ്ഥാനം വീതിക്കണമെന്ന വ്യവസ്ഥ അടുത്ത കീറാമുട്ടിയായി തുടരും.

കീറാമുട്ടിയായി എന്‍സിപി : പക്ഷേ ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കാന്‍ ദേശീയ നേതൃത്വം ഇല്ലാതാകുമെന്ന പ്രശ്‌നം ഏറ്റവുമധികം നഷ്‌ടമുണ്ടാക്കുന്നത് മന്ത്രി സ്ഥാനമില്ലാതെ പുറത്തു നില്‍ക്കുന്ന മാത്യു ടി തോമസിനാണ്. ജെഡിഎസ് പ്രശ്‌നം ഒരിടത്ത് തുടരുന്നതിനിടെ അടുത്ത പ്രശ്‌നം എന്‍സിപിയിലൂടെ എല്‍ഡിഎഫിനുണ്ടാകാനിടയുള്ളതായും സൂചനയുണ്ട്. മന്ത്രി സ്ഥാനം വീതം വയ്‌ക്കുന്നത് സംബന്ധിച്ച് മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ ശരദ് പവാറിനെ ധിക്കരിച്ച് എന്‍സിപി (NCP) പിളര്‍ത്തി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍ പക്ഷത്തേക്കു നീങ്ങാന്‍ തോമസ് കെ തോമസ് ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

യഥാര്‍ത്ഥ എന്‍സിപി ആരെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷനു മുന്നില്‍ ശരദ് പവാറും അജിത് പവാറും മുന്നോട്ടു വച്ചിട്ടുള്ള അവകാശവാദത്തില്‍, നിലവിലെ സാഹചര്യം മുൻനിർത്തി ഔദ്യോഗിക പാര്‍ട്ടിയും ചിഹ്നവും അജിത്‌ പവാറിനു ലഭിച്ചേക്കുമെന്നാണ് തോമസ് കെ തോമസ് വിഭാഗത്തിന്‍റെ കണക്കുകൂട്ടല്‍. ഇതാണ് അജിത് പവാര്‍ പക്ഷത്തേക്ക് നീങ്ങാന്‍ തോമസ് കെ തോമസിനെ പ്രേരിപ്പിക്കുന്നത്.

അജിത് പവാറിന്‍റെ ഔദ്യോഗിക പക്ഷത്തിനൊപ്പം നിലയുറപ്പിച്ച് മന്ത്രിസ്ഥാനം ദേശീയ നേതൃത്വത്തിന്‍റെ സഹായത്തോടെ നേടിയെടുക്കാമെന്ന് തോമസ് കെ തോമസ് പക്ഷം കണക്കുകൂട്ടുന്നു. പക്ഷേ ദേശീയതലത്തില്‍ ബിജെപിക്കൊപ്പം നിലകൊള്ളുന്ന വിഭാഗത്തോടൊപ്പം തോമസ് കെ തോമസ് നില്‍ക്കുന്നത് കേരളത്തിലെ സിപിഎം സമ്മതിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.