ETV Bharat / state

ഐഎന്‍ടിയുസിയുടെ സ്ഥാനം പോഷക സംഘടനയ്ക്കും മുകളിലെന്ന് കെ.സുധാകരന്‍ ; പൂര്‍ണ തൃപ്തിയെന്ന് ചന്ദ്രശേഖരന്‍ - കെ പി സി സി പ്രസിഡന്‍റും ആര്‍.ചന്ദ്രശേഖരനും

വി.ഡി സതീശന്‍ - ഐഎന്‍ടിയുസി തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിച്ച് കെപിസിസി അധ്യക്ഷന്‍

Issues between the Congress and the INTUC  K Sudhakaran Discussion with INTUC  ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് തര്‍ക്ക പരിഹാരം  കെ പി സി സി പ്രസിഡന്‍റും ആര്‍.ചന്ദ്രശേഖരനും  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ പ്രസ്താവന
ഐ.എന്‍.ടി.യു.സിയുടെ സ്ഥാനംപോഷക സംഘടനയ്ക്കും മുകളിലെന്ന കെ.സുധാകരന്‍, പൂര്‍ണ തൃപ്തിയെന്ന് ചന്ദ്രശേഖരന്‍
author img

By

Published : Apr 4, 2022, 7:48 PM IST

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയില്‍ അതൃപ്തരായ സംസ്ഥാന ഐ.എന്‍.ടി.യു.സി നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ആശ്വാസവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഐ.എന്‍.ടിയുസിക്ക് കേരളത്തിലെ കോണ്‍ഗ്രസിലുള്ളത് ഒരു പോഷക സംഘടനയ്ക്കും മുകളിലുള്ള സ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. സുധാകരന്‍ പുകഴ്ത്തിയതോടെ മഞ്ഞുരുകലിന്റെ സൂചന ഐ.എന്‍.ടി.യു.സി നേതൃത്വവും നല്‍കി.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍.ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. കോണ്‍ഗ്രസിന്റെ മറ്റ് സംഘടനകളേക്കാള്‍ പാര്‍ട്ടിക്ക് ആത്മബന്ധുള്ള സംഘടന തന്നെയാണ് ഐ.എന്‍.ടി.യു.സി. കേരളത്തില്‍ 17 ലക്ഷം അംഗങ്ങളുള്ള സംഘടനയെ ഒഴിവാക്കി കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ കഴിയുമോ. അത്തരത്തില്‍ ഒഴിവാക്കണമെന്ന ചിന്ത ഐ.എന്‍.ടി.യു.സിയെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഇല്ല.

ഐഎന്‍ടിയുസിയുടെ സ്ഥാനം പോഷക സംഘടനയ്ക്കും മുകളിലെന്ന് കെ.സുധാകരന്‍ ; പൂര്‍ണ തൃപ്തിയെന്ന് ചന്ദ്രശേഖരന്‍

Also Read: ഐഎൻടിയുസി - വിഡി സതീശൻ; ഇടപെടാൻ കെപിസിസി; കെ സുധാകരൻ ആര്‍ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്തും

ഇക്കാര്യം ഐ.എന്‍.ടി.യു.സി നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തും. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു. ഇക്കാര്യം ഐ.എന്‍.ടി.യു.സി സംസ്ഥാന നേതൃത്വം ജില്ല പ്രസിഡന്റുമാരുമായി സംസാരിക്കും. ഐ.എന്‍.ടി.യു.സിക്ക് നേരത്തെ നല്‍കിയതിലും കൂടുതല്‍ പിന്തുണ നല്‍കും. ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ളവര്‍ക്ക് കെ.പി.സി.സി നേതൃത്വത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കും.

വിവാദങ്ങള്‍ മാദ്ധ്യമങ്ങള്‍ കുത്തിപ്പൊക്കുന്നത് : ഇപ്പോഴത്തെ വിവാദങ്ങള്‍ മാധ്യമങ്ങള്‍ കുത്തിപ്പൊക്കുന്നതാണ്. പ്രതിപക്ഷ നേതാവിനെതിരെ നടന്ന പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് അവരുടെ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയധികം ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഐ.എന്‍.ടിയു.സി നേതൃത്വം ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നും നാളെ മുതല്‍ എല്ലാ കാര്യങ്ങളും ക്ലീന്‍ സ്ലേറ്റില്‍ മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ കെ.സുധാകരന്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തനാണെന്നും 40 വര്‍ഷത്തെ ചരിത്രത്തില്‍ ഐ.എന്‍.ടി.യു.സിയെ ഇത്രയധികം ആധികാരികതയോടെ ഏറ്റെടുത്ത മറ്റൊരു കെ.പി.സി.സി പ്രസിഡന്റില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.