ETV Bharat / state

സംസ്ഥാനത്ത് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് മുറുകുന്നു: അനിശ്ചിതത്വത്തിലായി ഓര്‍ഡിനന്‍സുകള്‍ - ലോകായുക്ത ഓര്‍ഡിനന്‍സ്

ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനം അറിയിക്കാത്തത്. ഓര്‍ഡിനന്‍സിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍

issues among kerala government and governor  kerala government and governor  Kerala Governor Arif Muhammed Khan  Kerala Governor  സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്  ഗവര്‍ണര്‍  കേരള ഗവര്‍ണര്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ലോകായുക്ത ഓര്‍ഡിനന്‍സ്
ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ; സംസ്ഥാനത്ത് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകുന്നു
author img

By

Published : Aug 7, 2022, 1:01 PM IST

Updated : Aug 7, 2022, 3:03 PM IST

തിരുവനന്തപുരം: ലോകായുക്ത, അടക്കം 11 ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സുകളുടെ കാലാവധി നാളെ തീരാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായി.

നേരത്തെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ നിയമസഭയില്‍ ബില്‍ കൊണ്ട് വരാത്തതിനാല്‍ ഈ ഓര്‍ഡിനന്‍സിന്‍റെ കാലാവധി അവസാനിക്കുകയും ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കാന്‍ ജൂലൈ 27നു ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയും ചെയ്‌തു.

സഭ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ 42 ദിവസമാണ് ഓര്‍ഡിനന്‍സിന്‍റെ കാലാവധി. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ 12നാണ് മടങ്ങി എത്തുക. ഇതിനു ശേഷമാകും ഓര്‍ഡിനന്‍സുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.

Last Updated : Aug 7, 2022, 3:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.