തിരുവനന്തപുരം: ഇന്ത്യൻ സ്പേസ് സ്റ്റേഷൻ ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2035 ൽ സ്പേസ് സ്റ്റേഷൻ നിർമിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (S Somanath about space station). അതിനുവേണ്ടിയാണ് ആദ്യ ഘട്ടമായി മനുഷ്യനെ ബഹിരകാശത്തു കൊണ്ട് പോകുന്നതടക്കമുള്ള പരീക്ഷണങ്ങളിലേക്ക് കടക്കുന്നത്.
ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണ്. വലിയൊരു ദൗത്യമാണെന്നും വിക്ഷേപണം വലിയ വിജയമായിരുന്നു സ്ത്രീ ഹ്യൂമനോയ്‌ഡ് ഉണ്ടാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കൂടാതെ ആളില്ലാത്ത പരീക്ഷണത്തിൽ അത് ഉണ്ടാകുമെന്നും വനിത പൈലറ്റുമാരെ ആവശ്യമാണെന്നും വനിത പ്രാതിനിധ്യം ആണ് വേണ്ടതെന്നും ചന്ദ്രയാൻ 3 യിൽ എത്രയോ വനിതകൾ പ്രവർത്തിച്ചുവെന്നും എസ് സോമനാഥ് പറഞ്ഞു.