ETV Bharat / state

'കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തണം' ; തലസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ കലക്‌ടറുടെ മിന്നൽ പരിശേധന - Bribery case palakkayam

വില്ലേജ് ഓഫിസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ പരിശോധന

Thiruvananthapuram  Thiruvananthapuram Collector Geromic George  Collector Geromic George  കലക്‌ടർ ജെറോമിക് ജോര്‍ജ്  വില്ലേജ് ഓഫിസുകളിൽ പരിശോധന  തിരുവനന്തപുരം  കൈക്കൂലിക്കേസ്  Bribery case palakkayam  പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്
തലസ്ഥാനത്തെ വില്ലേജ് ഓഫിസുകളിൽ കലക്‌ടറുടെ മിന്നൽ പരിശേധന
author img

By

Published : May 28, 2023, 5:25 PM IST

തിരുവനന്തപുരം : ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ കലക്‌ടർ ജെറോമിക് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. വില്ലേജ് ഓഫിസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധനയെന്ന് കലക്‌ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തിരുമല, തൈക്കാട് വില്ലേജുകളിൽ കലക്‌ടർ ജെറോമിക് ജോർജ് എഡിഎം, കലക്‌ടറേറ്റ് ഇൻസ്‌പെക്ഷൻ വിംഗ് എന്നിവർ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്.

അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് അനിൽ ജോസ് ജെയുടെ നേതൃത്വത്തിലായിരുന്നു കരകുളം, മേനംകുളം വില്ലേജ് ഓഫിസുകളിൽ പരിശോധന നടത്തിയത്. കടകംപള്ളി, ചെമ്മരുത്തി, കല്ലറ, കള്ളിക്കാട്, മണക്കാട്, നഗരൂർ വില്ലേജ് ഓഫിസുകളിൽ കലക്‌ടറേറ്റ് ഇൻസ്‌പെക്ഷൻ വിംഗിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഹാജർ രജിസ്റ്റർ, പോക്കു വരവ്, തരം മാറ്റൽ രജിസ്റ്ററുകൾ, മൂവ്‌മെന്‍റ് രജിസ്റ്റർ എന്നിവയടക്കമുള്ള വിവിധ രേഖകൾ വിശദമായാണ് പരിശോധിച്ചത്.

Thiruvananthapuram  Thiruvananthapuram Collector Geromic George  Collector Geromic George  കലക്‌ടർ ജെറോമിക് ജോര്‍ജ്  വില്ലേജ് ഓഫിസുകളിൽ പരിശോധന  തിരുവനന്തപുരം
ജെറോമിക് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ പരിശോധന

വരും ദിവസങ്ങളിലും വില്ലേജ് ഓഫിസുകളിൽ ജില്ല ഭരണകൂടത്തിന്‍റെ പരിശോധന ഉണ്ടാകും. വില്ലേജ് ഓഫിസുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ല കലക്‌ടർ ജെറോമിക് ജോർജ് വ്യക്തമാക്കി. പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വി സുരേഷ്‌കുമാർ കൈക്കൂലി വാങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി വില്ലേജ് ഓഫിസുകളിൽ പരിശോധന തുടരുകയാണ്.

ALSO READ : കൈക്കൂലി കേസ്: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളില്‍ മിന്നല്‍ പരിശോധന

മുഖ്യമന്ത്രി പിണറായി വിജയനടക്കം വിഷയത്തിൽ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. സർവ്വീസ് മേഖലയിൽ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാൽ ചിലർ അതിന്‍റെ രുചി അറിഞ്ഞവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും കൈക്കൂലി വാങ്ങുന്ന പണത്തിലൂടെയാണ് പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് നിർവഹിച്ചിരുന്നത്. ഇത്തരം അപചയം ഒരാൾക്ക് സംഭവിക്കുമ്പോൾ അത് പൊതുവിൽ അപമാനകരമാണ്. അഴിമതിയോട് ഒരു വിട്ടുവീഴ്‌ചയുമില്ല എന്നതാണ് സർക്കാരിന്‍റെ നിലപാട്.

വില്ലേജ് ഓഫിസുകളിൽ പരിശോധന

അഴിമതിയിലൂടെ എത്രമാത്രം ദുഷ്‌പേര് വകുപ്പിനും സിവിൽ സർവ്വീസിനും നാടിനും ഉണ്ടാകും എന്ന് ചിന്തിക്കണമെന്നും അത് ഗൗരവതരമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസ് പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് മറ്റുള്ളവർക്ക് പറയാമെങ്കിലും ഓഫിസിലുള്ള ഒരു മഹാൻ ഇങ്ങനെ അഴിമതി നടത്തുമ്പോൾ മറ്റുള്ളവർ അറിയാതിരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

More Read : കൈക്കൂലിയുമായി വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ, താമസ സ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലക്ഷങ്ങൾ; ഞെട്ടി വിജിലൻസ്

അതേസമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ കർശനമാക്കുകയാണ് റവന്യൂ വകുപ്പ്. ജൂൺ മുതൽ റവന്യൂ ഓഫിസുകളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച വിവരം നൽകുന്ന വ്യക്തികളുടെ പേര് പുറത്ത് വിടാതെ സൂക്ഷിക്കുന്ന ഒരു പുതിയ പോർട്ടൽ ആരംഭിക്കാനും അഴിമതി സംബന്ധിച്ച വിവരങ്ങൾ എപ്പോഴും വിളിച്ചു പറയാൻ ഒരു ടോൾ ഫ്രീ നമ്പറും സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ സ്ഥലം മാറ്റത്തിന് പകരം റവന്യൂ വകുപ്പിന്‍റെ എല്ലാ ഓഫിസുകളിലും മൂന്ന് വർഷം പൂർത്തിയാക്കുന്ന എല്ലാ വില്ലേജ് അസിസ്റ്റന്‍റുമാരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റുമാരെയും മാറ്റി നിയമിക്കാൻ ആവശ്യമായ നിർദേശം ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയതായും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.