ETV Bharat / state

അസ്വാഭാവിക മരണങ്ങളിൽ നാലുമണിക്കൂറിനകം ഇൻക്വസ്റ്റ്: ഡിജിപി - രാത്രികാല ഇൻക്വസ്‌റ്റ്‌

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്

മാർഗ നിർദേശങ്ങള്‍ പുറത്തിറക്കി ഡിജിപി  inquest unnatural deaths night  inquest in to unnatural deaths in night  inquest night police issue directives  രാത്രികാല ഇൻക്വസ്‌റ്റ്‌  അസ്വാഭാവിക മരണങ്ങള്‍
അസ്വാഭാവിക മരണങ്ങളില്‍ രാത്രികാല ഇൻക്വസ്‌റ്റ്‌
author img

By

Published : Jun 1, 2022, 8:28 PM IST

തിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളില്‍ രാത്രികാല ഇൻക്വസ്‌റ്റിനുള്ള മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് പൊലീസ് മേധാവി അനില്‍കാന്ത്. രാത്രികാലത്ത് ഇന്‍ക്വസ്‌റ്റ് നടത്താന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍(എസ്.എച്ച്.ഒ) നടപടി സ്വീകരിക്കും. അസ്വാഭാവിക മരണങ്ങളില്‍ നാല് മണിക്കൂറിനകം ഇന്‍ക്വസ്‌റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി നീക്കം ചെയ്യണം.

ഇന്‍ക്വസ്‌റ്റ് നടപടികള്‍ക്ക് കൂടുതൽ സമയം ആവശ്യമായി വരുന്ന പക്ഷം അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇന്‍ക്വസ്‌റ്റ് നടത്തുന്നതിലും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതിലും ഒരു കാരണവശാലും കാലതാമസമോ തടസമോ പാടില്ല. ഇന്‍ക്വസ്‌റ്റ് നടത്തുന്നതിന് ആവശ്യമായ വെളിച്ചം, മൃതശരീരം ആശുപത്രിയില്‍ എത്തിക്കാനുള്ള സംവിധാനം, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി ജില്ല പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.

ഇക്കാര്യം കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് ജില്ല പൊലീസ് മേധാവിമാര്‍ നിരീക്ഷിക്കണമെന്നും അനിൽകാന്ത് നിര്‍ദേശിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രികാലത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ഇതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം ഡിജിപി പുറത്തിറക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.