ETV Bharat / state

ഇന്നസെന്‍റിന്‍റെ വിയോഗം കനത്ത നഷ്‌ടം; നിശ്ചയദാർഢ്യത്തോടെ രോഗത്തോട് പൊരുതി മാതൃകയായി: പിണറായി വിജയൻ - innocent death

ഇന്നസെന്‍റ് മികച്ച സംഘടനാഭാരവാഹിയെന്ന് സജി ചെറിയാൻ. നിഷ്ക്ളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ്

Kerala C M Pinarayi Vijayan  Innocents demise  innocent  malayalam film  innocent  ഇന്നസെന്‍റ്  പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ  സജി ചെറിയാൻ  പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ
പിണറായി വിജയൻ
author img

By

Published : Mar 27, 2023, 6:45 AM IST

Updated : Mar 27, 2023, 7:00 AM IST

തിരുവനന്തപുരം: അവസാന നിമിഷം വരെ നിശ്ചയദാർഢ്യത്തോടെ രോഗത്തോട് പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്‍റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം.

  • " class="align-text-top noRightClick twitterSection" data="">

രോഗം എന്ന് കേൾക്കുമ്പോൾ തന്നെ തളർന്നുപോകുന്ന പലർക്കുമിടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. എൽഡിഎഫിന്‍റെ ലോക്‌സഭ സ്ഥാനാർത്ഥിയായി മത്സരിച്ച ജയിച്ച ശേഷം അദ്ദേഹം പാർലമെന്‍റിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും. പ്രേക്ഷക സമൂഹത്തിന്‍റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനാണ് അദ്ദേഹം.

സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്‌പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്‍റ്. കലാസാംസ്‌കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്‌ടമാണ് ഇന്നസെന്‍റിന്‍റെ വിയോഗം എന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

ഇന്നസെന്‍റ് മികച്ച സംഘടനാഭാരവാഹിയെന്ന് സജി ചെറിയാൻ: അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സംഘടനാഭാരവാഹി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും ഇന്നസെന്‍റ് മലയാളസിനിമയുടെ വളര്‍ച്ചയ്ക്കായി പ്രയത്നിച്ചുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. എണ്ണമറ്റ സിനിമകളില്‍ ചിരിപ്പിച്ചും കണ്ണു നനയിച്ചും ചിന്തിപ്പിച്ചും കഥാപാത്രത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചും തന്‍റെ പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചന്‍ ഇനി വെള്ളിത്തിരയിലില്ല എന്ന യാഥാര്‍ത്ഥ്യം വേദനയോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ കുറിച്ചു.

ഇന്നസെന്‍റിന്‍റെ വിയോഗം മലയാളസിനിമയിലേല്‍പ്പിക്കുന്ന വിടവ് നികത്താന്‍ സാധിക്കില്ലെന്നും സിനിമകളിലൂടെ മലയാളികളുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്ന ഇന്നസെന്‍റ് ഇനി നമ്മുടെ ഓര്‍മകളില്‍ അനശ്വരനായി നിലകൊള്ളുമെന്നും സജി ചെറിയാൻ അനുശോചിച്ചു.

പേരിനെ അന്വർഥമാക്കിയ വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ്: നിഷ്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ആളാണ് ഇന്നസെന്‍റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹാസ്യ മധുരം നിറച്ച ആളാണ് ഇന്നസെന്‍റ്. ഇന്നസെന്‍റിന് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നും അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണെന്നും വി ഡി സതീശൻ അനുശോചന കുറിപ്പിൽ കുറിച്ചു.

ശാരീരിക അസ്വസ്ഥതകൾ മൂലം മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേയ്‌ക്ക് മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയവെയാണ് വിടവാങ്ങൽ. പൊതുമണ്ഡലത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. കഷ്‌ടപ്പാടും ദാരിദ്ര്യവും നിറഞ്ഞ ജീവിത പശ്ചാത്തലത്തില്‍ നിന്ന് വളർന്നുവന്ന് മലയാള സിനിമ കീഴടക്കിയ ഇന്നസെന്‍റ് സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റ് എന്ന നിലയിലും കേരളത്തില്‍ നിർണായക വ്യക്തിത്വമായി.

Also Read: 'ഇന്ന് മരിച്ചാലെന്ത്, നാളെ മരിച്ചാലെന്ത്' ; ക്യാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട ഇന്നസെന്‍റ്

Last Updated : Mar 27, 2023, 7:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.