ETV Bharat / state

നെയ്യാറ്റിന്‍കരയില്‍ നാല് ദിവസം പ്രായമായ കുഞ്ഞ് വാമറിൽ നിന്ന് നിലത്ത് വീണു ; തലയ്ക്ക് പരിക്ക് - നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി

തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ എസ്.എ.ടിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ

infant fell down from nurse in neyyattinkara  infant fell down  new born baby fell down  കുഞ്ഞ് നിലത്ത് വീണു  നഴ്‌സിന്‍റെ കയ്യിൽ നിന്ന് നവജാത ശിശു നിലത്ത് വീണു  നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി
നാല് ദിവസം പ്രായമായ കുഞ്ഞ് നഴ്‌സിന്‍റെ കൈയിൽ നിന്ന് നിലത്ത് വീണു; തലയ്ക്ക് പരിക്ക്
author img

By

Published : Jul 9, 2022, 7:20 PM IST

Updated : Jul 9, 2022, 10:37 PM IST

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കിടെ നാല് ദിവസം പ്രായമായ കുഞ്ഞ് നിലത്തുവീണു. ശനിയാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാഞ്ഞിരംകുളം ലൂര്‍ദ്‌പുരം സ്വദേശികളായ സുരേഷ് കുമാര്‍-ഷീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് നിലത്തുവീണത്.

ഇന്ന് ഡിസ്‌ചാര്‍ജ് ചെയ്യാനിരിക്കെ കുഞ്ഞിന്‍റെ രക്തപരിശോധന നടത്തണമെന്ന് ഡോക്‌ടർ നിർദേശിച്ചിരുന്നു. പരിശോധനയ്ക്കായി വാമറിൽ കിടത്തിയ കുഞ്ഞ് നിലത്തുവീഴുകയായിരുന്നു. സംഭവത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത്‌ വീഴ്‌ചയുണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. വീഴ്‌ചയിൽ കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞ് നിരീക്ഷണത്തിലാണ്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. ചൊവ്വാഴ്‌ചയാണ് ഷീല ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Last Updated : Jul 9, 2022, 10:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.