ETV Bharat / state

വ്യവസായ ചട്ടങ്ങൾ പരിഷ്‌കരിക്കല്‍ ; മൂന്നംഗ സമിതിയെ നിയോഗിച്ച് സർക്കാർ

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണിയാണ് സമിതി അധ്യക്ഷൻ.

industrial policy reform; kerala government appoints three member committee  kerala government  thiruvananthapuram  വ്യവസായ ചട്ടങ്ങൾ പരിഷ്കരിക്കൽ; മൂന്നംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ  മൂന്നംഗ സമിതിയെ നിയോഗിച്ചു  സംസ്ഥാന സർക്കാർ  തിരുവനന്തപുരം
വ്യവസായ ചട്ടങ്ങൾ പരിഷ്കരിക്കൽ; മൂന്നംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ
author img

By

Published : Jul 27, 2021, 7:39 PM IST

തിരുവനന്തപുരം : കാലഹരണപ്പെട്ട വ്യവസായ ചട്ടങ്ങൾ പരിഷ്കരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണിയാണ് സമിതി അധ്യക്ഷൻ.

നിയമ പരിഷ്കാര കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻ നായർ, കേന്ദ്രസർക്കാർ മുൻ സെക്രട്ടറി നന്ദകുമാർ എന്നിവർ അംഗങ്ങളാണ്. വ്യവസായ സംഘടനകൾ, ചേംബറുകൾ തുടങ്ങിയവയുമായി സമിതി ചർച്ച ചെയ്ത് വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കും.

വ്യവസായ നടത്തിപ്പ് ദുഷ്‌കരമാകുംവിധം ഇപ്പോഴും പ്രാബല്യത്തിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും പരിഷ്കരിച്ച് കാലാനുസൃതമാക്കുക എന്നതാണ് സമിതിയുടെ മുഖ്യ ചുമതല.

Also read: നേരിട്ടും ഫോണിലൂടെയും ലൈംഗിക ചൂഷണം ; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ

സമിതിയുടെ പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ കെഎസ്ഐഡിസി ഒരുക്കും. ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്‍റെ ഭാഗമായി സംരംഭകർ നടപ്പാക്കേണ്ടതും പാലിക്കേണ്ടതുമായ വ്യവസ്ഥകളും ലംഘിച്ചാൽ ഉള്ള ശിക്ഷാവിധികളും ലഘൂകരിക്കണം എന്നാണ് കേന്ദ്രസർക്കാർ നിർദേശം.

സംസ്ഥാനത്തെ 50 വകുപ്പുകൾ ഈ പ്രക്രിയയിൽ പങ്കാളികളാണ്. ഇതിന്‍റെ അടുത്ത ഘട്ടമായാണ് സർക്കാർ സമിതിയെ നിയോഗിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.