ETV Bharat / state

ഇന്ത്യ-ശ്രീലങ്ക കാര്യവട്ടം ഏകദിനം: ടിക്കറ്റ് വിതരണം നാളെ മുതല്‍, ടീമുകള്‍ 13ന് എത്തും

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്.

ഇന്ത്യ ശ്രീലങ്ക  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം  കാര്യവട്ടം ഏകദിനം  ഇന്ത്യ  ശ്രീലങ്ക  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം  india vs srilanka  india vs srilanka odi  karyavattom green field stadium ticket  karyavattom green field stadium  green field stadium thiruvananthapuram
IND VS SL KARYAVATTOM ODI
author img

By

Published : Jan 6, 2023, 2:44 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും. ഈ മാസം 15നാണ് മത്സരം. ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തിനായി ഇരു ടീമും ഈ മാസം 13ന് തിരുവനന്തപുരത്തെത്തും.

ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷമാണ് ഇരു ടീമുകളും കേരളത്തിലേക്ക് എത്തുന്നത്. ശേഷം 14ന് ഇരു ടീമും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.

14ന് ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ ലങ്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും പരിശീലനത്തിറങ്ങും. 15ന് കാര്യവട്ടത്ത് ഉച്ചയ്‌ക്ക് 1:30 മുതലാണ് മത്സരം ആരംഭിക്കുക. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്ന രണ്ടാമത്തെ അന്താരാഷ്‌ട്ര ഏകദിന മത്സരമാണിത്.

2018 നവംബര്‍ ഒന്നിനാണ് സ്റ്റേഡിയത്തില്‍ ആദ്യ രാജ്യാന്തര ഏകദിന മത്സരം നടന്നത്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ അന്ന് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയിരുന്നു. 31.5 ഓവറില്‍ വിന്‍ഡീസിനെ 104 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

2017ല്‍ ഇന്ത്യ ന്യൂസിലന്‍ഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ ടി20യാണ് സ്റ്റേഡിയത്തില്‍ ആദ്യമായി നടന്ന അന്താരാഷ്‌ട്ര മത്സരം. മഴ മൂലം എട്ട് ഓവറായി ചുരുക്കിയ മത്സരത്തിലും ഇന്ത്യക്കൊപ്പമായിരുന്നു ജയം. കഴിഞ്ഞ സെപ്‌റ്റംബറിലാണ് കാര്യവട്ടം അവസാനമായി രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ ജയം പിടിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.