ETV Bharat / state

ഇന്ത്യ-പാക് യുദ്ധവിജയത്തിന് അരനൂറ്റാണ്ട്; ദീപശിഖയ്ക്ക് സർക്കാരിൻ്റെ ആദരം

1971ൽ നടന്ന ഇന്ത്യ-പാക് യുദ്ധവിജയത്തിന്‍റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി തലസ്ഥാനത്ത് എത്തിയ വിജയ ദീപശിഖ മുഖ്യമന്ത്രി പിണറായി വിജയൻ സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രിയിൽ നിന്നും ഏറ്റുവാങ്ങി.

India Pak War  ഇന്ത്യ-പാക് യുദ്ധം  ഇന്ത്യ-പാക് യുദ്ധവിജയം  India Pak War Victory  Victory Flame  വിജയ ദീപശിഖ  Trivandrum  തിരുവനന്തപുരം  State Government  സംസ്ഥാന സർക്കാർ  Pinarayi Vijayan  പിണറായി വിജയൻ
തലസ്ഥാനത്തെത്തിയ വിജയ ദീപശിഖയ്ക്ക് സർക്കാരിൻ്റെ ആദരം
author img

By

Published : Jul 10, 2021, 1:14 PM IST

തിരുവനന്തപുരം: 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ന്യൂഡൽഹി നാഷണൽ വാർ മെമ്മോറിയാലിൽ നിന്നാരംഭിച്ച് തലസ്ഥാനത്ത് എത്തിയ വിജയ ദീപശിഖയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ ആദരം. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രിയിൽ നിന്നും വിജയ ദീപശിഖ സ്വീകരിച്ചു.

ദീപശിഖയ്ക്ക് സർക്കാരിൻ്റെ ആദരം

READ MORE: 'സ്വർണിം വിജയ് വർഷ്'; 50-ാം വിജയ വർഷം ആഘോഷിച്ച് സൈന്യം

തുടർന്ന് യുദ്ധത്തിൽ വിരമൃത്യു വരിച്ച സൈനികർക്കായി യുദ്ധസ്‌മാരകത്തിൽ മുഖ്യമന്ത്രി പുഷ്‌പചക്രം സമർപ്പിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് തുടങ്ങിയവരും ആദരം അർപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.