ETV Bharat / state

Karyavattom | കാര്യവട്ടത്തേക്ക് ഓസീസ് വരുന്നു; ഇന്ത്യയ്ക്ക് എതിരായ ടി20 മത്സരം നവംബര്‍ 26ന് - നവംബര്‍

നവംബര്‍ 26 ഞായറാഴ്‌ച രാത്രി ഏഴ് മണിക്കാണ് മത്സരം. Karyavattom Greenfield Stadium. ലോകകപ്പ് സന്നാഹ മത്സരത്തിനായും തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Karyavattom  India Australia T20 match  India Australia T20  India  Australia  Karyavattom Latest News  Karyavattom Greenfield Stadium  ഇന്ത്യയും ഓസ്‌ട്രേലിയയും കാര്യവട്ടത്തേക്ക്  ടി ട്വന്‍റി മത്സരം നവംബറില്‍  ടി ട്വന്‍റി പരമ്പര  ടി ട്വന്‍റി  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം  കാര്യവട്ടം  ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം  നവംബര്‍  രാത്രി ഏഴ് മണിക്കാണ് മത്സരം
ഇന്ത്യയും ഓസ്‌ട്രേലിയയും കാര്യവട്ടത്തേക്ക്; ടി ട്വന്‍റി മത്സരം നവംബറില്‍
author img

By

Published : Jul 25, 2023, 8:33 PM IST

Updated : Jul 25, 2023, 8:57 PM IST

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം മറ്റൊരു അന്താരാഷ്‌ട്ര മത്സരത്തിന് കൂടി വേദിയാകുന്നു. വരാനിരിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനാണ് കാര്യവട്ടം വേദിയാവുക. നവംബര്‍ 26 ഞായറാഴ്‌ച രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക.

നവംബര്‍ 23 ന് വിശാഖപട്ടണത്തെ വിസാഗ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടി20 പരമ്പര ഡിസംബര്‍ മൂന്നിന് ഹൈദരാബാദിലാണ് സമാപിക്കുക. നവംബർ 28ന് ഗുവാഹത്തി, ഡിസംബർ ഒന്നിന് നാഗ്‌പൂർ എന്നിവിടങ്ങളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങൾ.

ലോകകപ്പിന് മുൻപ് ഏകദിന പോര് തുടങ്ങുന്നു: സെപ്റ്റബർ 22ന് ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ ഹോം സീസണിലെ ഏകദിന മത്സര പരമ്പര ആരംഭിക്കുന്നത്. മൊഹാലിയാണ് വേദിയാകുന്നത്. അതിന് ശേഷം ഇൻഡോറിലും രാജ് കോട്ടിലുമായി പരമ്പര നടക്കും.

ജനുവരിയില്‍ അഫ്‌ഗാനിസ്ഥാന് എതിരെയും ഇന്ത്യക്ക് മത്സരങ്ങളുണ്ട്. മൊഹാലിയില്‍ ജനുവരി 11ന്, ഇൻഡറില്‍ ജനുവരി 14ന്, ജനുവരി 17ന് ബെംഗളൂരുവിലുമാണ് ഇന്ത്യ അഫ്‌ഗാൻ ടി20 മത്സരങ്ങൾ. ഇതിന് ശേഷം 2024 ജനുവരി 25 മുതല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റ് സിരീസുമുണ്ടാകുമെന്ന് ബിസിസിഐ അറിയിച്ചു. അഞ്ച് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്.

ഇന്ത്യ ആതിഥേരാവുന്ന ഏകദിന ലോകകപ്പ് ടൂര്‍ണമെന്‍റ് ധര്‍മ്മശാല, ഡല്‍ഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, കൊല്‍ക്കത്ത എന്നീ പത്ത് വേദികളിലായാണ് മത്സരം നടക്കുക. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെടെ 10 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

ആതിഥേയരായ ഇന്ത്യയ്ക്ക് പുറമെ അഫ്‌ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത മത്സരത്തിലൂടെ എത്തുന്ന രണ്ട് ടീമുകളാണ് ശേഷിക്കുന്ന സ്ഥാനത്തേക്ക് എത്തുക.

ലോകകപ്പ് സന്നാഹ മത്സരങ്ങളും: ലോകകപ്പ് സന്നാഹ മത്സരത്തിനായും തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലും സന്നാഹ മത്സരങ്ങള്‍ നടക്കും. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് സന്നാഹ മത്സരങ്ങള്‍ അരങ്ങേറുക.

10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് കളി നടക്കുക. ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. തുടര്‍ന്ന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ആദ്യ സെമി നവംബര്‍ 15-ന് മുംബൈയിലും രണ്ടാം സെമി 16ന് കൊല്‍ക്കത്തയിലുമാണ് നടക്കുക. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദി.

നവംബര്‍ 19-ന് നടക്കുന്ന ഫൈനലും അഹമ്മദാബാദിലാണ്. ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഇതേവേദിയില്‍ ഒക്ടോബര്‍ 15-നാണ് നടക്കുക.

Last Updated : Jul 25, 2023, 8:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.