ETV Bharat / state

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി ഗവർണറെ പാലമായി ഉപയോഗിക്കുന്നു: പ്രതിപക്ഷ നേതാവ്

author img

By

Published : Jan 29, 2020, 11:41 AM IST

Updated : Jan 29, 2020, 3:15 PM IST

മുഖ്യമന്ത്രി ഗവർണറുടെ കാലു പിടിച്ചു. പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകും. കേരള നിയമസഭയുടെ അന്തസ് ഉയർത്താൻ മുഖ്യമന്ത്രി തയ്യാറല്ല

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി ഗവർണറെ പാലമായിട്ടാണ് ഉപയോഗിക്കുന്നത്; പ്രതിപക്ഷ നേതാവ്  In the Lavlin case, the chief minister uses the governor as a bridge; Leader of the Opposition
ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി ഗവർണറെ പാലമായി ഉപയോഗിക്കുന്നു: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി ഗവർണറെ പാലമായി ഉപയോഗിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ലാവ്‌ലിൻ കേസ് അടുത്തയാഴ്‌ച്ച പരിഗണിക്കാനിരിക്കെ കേന്ദ്ര സർക്കാരിന്‍റെ സഹായത്തിനായാണ് മുഖ്യമന്ത്രി ഗവർണറുമായി ഒത്തുതീർപ്പിലെത്തിയത്. സർക്കാരും ഗവർണറുമായുള്ള അന്തർധാര ശക്തമാണന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ഗവർണറുടെ കാലു പിടിച്ചു. പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകും. കേരള നിയമസഭയുടെ അന്തസ് ഉയർത്താൻ മുഖ്യമന്ത്രി തയ്യാറല്ല. ഗവർണർ ആർ എസ്‌ എസിന്‍റെയും ബി.ജെ.പിയുടെയും ഏജന്‍റാണ്. ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി അഴിമതിക്കെതിരെ പറയുന്നു. ഗവർണറെ തടഞ്ഞ സംഭവം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഗവർണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അംഗീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡിനെ കൊണ്ട് മർദിച്ചു. ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു. മർദനമേറ്റ അൻവർ സാദത്ത് അടക്കമുള്ള എംഎൽഎമാർ സ്‌പീക്കർക്ക് പരാതി നൽകും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമർശനമുള്ള ഭാഗം വായിക്കുന്നതിൽ വിയോജിപ്പുള്ളതായി ഗവർണർ പറഞ്ഞ ഭാഗം സഭാ രേഖകളിൽ ഉണ്ടാകരുതെന്ന് പ്രതിപക്ഷം.വിയോജിപ്പ് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. വിയോജന കുറിപ്പ് സാധാരണ രേഖകളിൽ കാണാറില്ലെങ്കിലും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയാൽ സ്പീക്കർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം

Body:സാധാരണയായി പ്രിന്റു ചെയ്ത പ്രസംഗത്തിനപ്പുറം മറ്റൊന്നും സഭാ രേഖകളിൽ ഉൾപ്പെടുത്താറില്ല. സ്പീക്കർമാരുടെ മുൻകാല റൂളിങ്ങുകളുമിങ്ങനെയാണ്. വിയോജിപ്പ് ഉണ്ടാകുന്ന ഭാഗങ്ങൾ സാധാരണയായി ഗവർണർമാർ വായിക്കാതെ വിടുന്നത് പതിവാണെങ്കിലും മുൻകൂട്ടി അറിയിക്കാറില്ല. സർക്കാരിന്റെ നയത്തിന്റെ ഭാഗമായല്ല പൗരത്വ ഭേദഗതി നിയമമെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് വായിക്കുന്നതെന്നാണ് ഗവർണർ പറഞ്ഞത്. ഇത് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഗവർണർ പൗരത്വ നിയമത്തെക്കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ ഭരണപക്ഷം ഡെസ്ക്കിൽ അടിച്ച് പിന്തുണച്ചു.മുഖ്യമന്ത്രിയുടെ ഓഫീസ് രാവിലെയും രാജ്ഭവനോട് വിമർശനമുൾപ്പെടുന്ന 18-ാം ഖണ്ഡിക വായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിയോജിപ്പോടെ ഗവർണർ ഈ ഭാഗം നിയമസഭയിൽ വായിച്ചത്.

Conclusion:
Last Updated : Jan 29, 2020, 3:15 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.