ETV Bharat / state

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 7 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും - തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി

2018 മാർച്ച് 26നാണ് കേസിനാസ്‌പദമായ സംഭവം. കിണർ കുഴിക്കാനെത്തിയ പ്രതി പതിമൂന്നുകാരിയെ പീഡിപ്പിക്കുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് പെൺകുട്ടി സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

Court News thiruvananthapuram  pocso case thiruvananthapuram  pocso case verdict  pocso case  pocso  പതിമൂന്നുകാരിയെ പീഡിപ്പിച്ചു  പോക്‌സോ കേസ്  പോക്‌സോ  പോക്‌സോ കേസ് ശിക്ഷ  പോക്സോ കേസ് ശിക്ഷ വിധി  തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി
പോക്‌സോ
author img

By

Published : May 12, 2023, 5:52 PM IST

തിരുവനന്തപുരം : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പാങ്ങോട് ഭരതന്നൂർ സ്വദേശി ഷിബിനെയാണ് (32) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം, പിഴ തുക ലഭിച്ചാൽ കുട്ടിക്ക് നൽകണമെന്ന് ജഡ്‌ജി ആജ് സുദർശന്‍റെ ഉത്തരവിൽ പറയുന്നു.

2018 മാർച്ച് 26നാണ് കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ വീടിനടുത്ത് കിണർ കുഴിക്കാനെത്തിയതായിരുന്നു പ്രതി. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിൽ പ്രതി പല തവണ പോകുമായിരുന്നു. സംഭവ ദിവസം വീട്ടിൽ ആരുമില്ലെന്നറിഞ്ഞ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡന വിവരം കുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. രണ്ട് വർഷത്തിന് ശേഷം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സക്കായി ഡോക്‌ടറെ കണ്ടപ്പോഴാണ് സംഭവത്തെ കുറിച്ച് കുട്ടി തുറന്നുപറഞ്ഞത്. തുടർന്ന് പാലോട് പൊലീസ് കേസെടുത്തു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, എം മുബീന, ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്‌തരിച്ചു. 18 രേഖകൾ ഹാജരാക്കി. പാലോട് സിഐ സി കെ മനോജാണ് കേസ് അന്വേഷിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.