തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പുലിയൂർശാല സ്വദേശി ഷാഹുൽ ഹമീദിന്‍റെ ഉടമസ്ഥതയിലുള്ള റേഷന്‍ കടയില്‍ നിന്നുമാണ് ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. കടയിൽ നിന്നും 240 ലിറ്റർ മണ്ണെണ്ണയും 50 കിലോ റേഷനരിയും പിടികൂടി. വെള്ളറട സിഐ ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്ന് വെള്ളറട പൊലീസ് പൊതുവിതരണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
റേഷൻ ഓഫീസർ അജിത് കുമാറിന്‍റെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത ഷാഹുൽ ഹമീദിനെതിരെ കലക്‌ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.