ETV Bharat / state

IFFK | 'സാത്താൻസ് സ്ലേവ്സ് 2 : കമ്മ്യൂണിയൻ' അടക്കം ഇന്ന് 67 സിനിമകള്‍ ; രാത്രി 12ന് ശേഷം നിശാഗന്ധിയില്‍ റിസര്‍വേഷന്‍ ഇല്ലാതെ കാണാം - ചലച്ചിത്ര മേള

ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്‌തീൻ ചിത്രമായ 'ആലം', ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ 'തഗ് ഓഫ് വാർ', ബ്രസീൽ ചിത്രം 'കോര്‍ഡിയലി യുവേഴ്‌സ്', മണിപ്പൂരി ചിത്രം 'ഔർ ഹോം', മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം 'മെമ്മറിലാൻഡ്' തുട‌ങ്ങിയവയാണ് ഇന്നത്തെ മത്സര ചിത്രങ്ങൾ

iffk  fourth day films  films  horror movies  nanpakal nerath mayakkam  aalam  thug of war  iffk latest news  latest news in trivandrum  cordially yours  a love package  ചലച്ചിത്ര മേള  ഹൊറര്‍  റിസര്‍വേഷന്‍ ഇല്ലാതെ ചിത്രം ആസ്വദിക്കാം  ആലം  തഗ് ഓഫ് വാർ  കോര്‍ഡിയലി യുവേഴ്‌സ്  ഔർ ഹോം  മെമ്മറിലാൻഡ്  ബ്ലൂ കഫ്‌താൻ  നൻപകൽ നേരത്ത് മയക്കം  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ചലച്ചിത്ര മേള  ഐഎഫ്എഫ്കെ
ചലച്ചിത്ര മേള ഇന്നത്തെ സിനിമ
author img

By

Published : Dec 12, 2022, 1:28 PM IST

Updated : Dec 12, 2022, 1:41 PM IST

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 'നൻപകൽ നേരത്ത് മയക്കം' അടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ ഒൻപത് മത്സര ചിത്രങ്ങളാണുള്ളത്. ചരിത്രവും ദേശീയതയും പ്രമേയമാക്കുന്ന പലസ്‌തീൻ ചിത്രമായ 'ആലം', ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ അവസാനനാളുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പ്രണയകഥ 'തഗ് ഓഫ് വാർ', ബ്രസീൽ ചിത്രം 'കോര്‍ഡിയലി യുവേഴ്‌സ്', മണിപ്പൂരി ചിത്രം 'ഔർ ഹോം', മരണം പ്രമേയമാക്കിയ കിം ക്യൂ ബി ചിത്രം 'മെമ്മറിലാൻഡ്' തുട‌ങ്ങിയവയാണ് ഇന്നത്തെ മത്സര ചിത്രങ്ങൾ.

പ്രോസിക്യൂട്ടറുടെ ജീവിതത്തിൽ നടക്കുന്ന കലുഷിതമായ അനുഭവങ്ങൾ പറയുന്ന എമിൻ ആൽഫെർ ചിത്രം 'ബേർണിങ് ഡേയ്‌സ്', ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ ജോനാസ് ട്രൂ ഏബയുടെ 'യു ഹാവ് ടു കം ആൻഡ് സീ ഇറ്റ്', 'എ ലവ് പാക്കേജ്', 'ബ്ലൂ കഫ്‌താൻ', 'നൈറ്റ്‌ സൈറൺ' ,'ഡിയർ സത്യജിത്' തുടങ്ങി 24 ചിത്രങ്ങളാണ് ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഇരുള ഭാഷയിൽ പ്രിയനന്ദൻ ഒരുക്കിയ 'ധബാരി ക്യുരുവി', പ്രതീഷ് പ്രസാദിന്‍റെ 'നോർമൽ', രാരിഷ്. ജിയുടെ 'വേട്ടപ്പട്ടികളും ഓട്ടക്കാരും' തുടങ്ങി ഏഴ് ചിത്രങ്ങളാണ് മലയാളം വിഭാഗത്തിലുള്ളത്.

അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്‍റെ പ്രദർശനവും ഇന്നുണ്ടാകും . ഹൊറർ ചിത്രങ്ങൾ ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പര്യം മുൻനിര്‍ത്തി മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം 'സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ' പ്രദര്‍ശനവും ഇന്ന് നടക്കും. നിശാഗന്ധിയിൽ രാത്രി 12ന് റിസർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ട്.

Last Updated : Dec 12, 2022, 1:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.