ETV Bharat / state

വിസ്മയക്കാഴ്ചകൾ ഒരുങ്ങുന്നു: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 10 ന് തിരി തെളിയും - രാജ്യാന്തര ചലച്ചിത്രമേള

കൊവിഡിനെ തുടര്‍ന്ന് നാല് മേഖലകളിലായാണ് ഇത്തവണ ഐ.എഫ്.എഫ്.കെ നടക്കുന്നത്. തിരുവനന്തപുരത്തു ടാഗോര്‍ തിയേറ്ററില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം നടത്തുന്നത്. പാസ് വിതരണത്തിനൊപ്പമാകും ആന്‍റിജന്‍ ടെസ്റ്റും ആരംഭിക്കുക. കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള നടക്കുന്നത്.

IFFK 2021 The International Film Festival will kick off on the 10th
വിസ്മയക്കാഴ്ചകൾ ഒരുങ്ങുന്നു: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് 10 ന് തിരി തെളിയും
author img

By

Published : Feb 4, 2021, 9:10 PM IST

തിരുവനന്തപുരം: ലോകത്തെ കേരളത്തിലേക്ക് ആനയിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഈമാസം പത്തിന് തുടക്കമാകും. ഇത്തവണ 80 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലായി 50 ഓളം ചിത്രങ്ങളാണ് നാലുമേഖലകളിലും പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തോമസ് വിന്‍റര്‍ബെര്‍ഗിന്‍റെ അനതര്‍ റൗണ്ട്, കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്‌പൈ, അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തും.

കൊവിഡിനെ തുടര്‍ന്ന് നാല് മേഖലകളിലായാണ് ഇത്തവണ ഐ.എഫ്.എഫ്.കെ നടക്കുന്നത്. ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് മേളയുടെ തുടക്കം. സമാപന ചടങ്ങുകള്‍ മാര്‍ച്ച് അഞ്ചിന് പാലക്കാട്ടാവും നടക്കുക. തിരുവനന്തപുരത്ത് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനു പുറമെ കൈരളി, ശ്രീ, നിള, കലാഭവന്‍, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍. മേളയിലെത്തുന്ന ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളണ്ടിയര്‍മാര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്ക് ടാഗോര്‍ തിയേറ്ററില്‍ ഫെബ്രുവരി 8, 9, 10 തിയതികളില്‍ സൗജന്യമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ചലച്ചിത്ര അക്കാദമിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് സജ്ജമാക്കും.

മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനത്തിന് അനുമതി ലഭിക്കുക. ഫെസ്റ്റിവല്‍ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി എട്ടിന് ആരംഭിക്കും. തിരുവനന്തപുരത്തു ടാഗോര്‍ തിയേറ്ററില്‍ തയ്യാറാക്കിയ പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം നടത്തുന്നത്. പാസ് വിതരണത്തിനൊപ്പമാകും ആന്‍റിജന്‍ ടെസ്റ്റും ആരംഭിക്കുക. കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും പാലക്കാട് മാര്‍ച്ച് 1 മുതല്‍ 5 വരെയും ആണ് മേള നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.