തിരുവനന്തപുരം: സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും നാണക്കേടുണ്ടാക്കിയ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിവാദത്തിനു പിന്നാലെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ കോബ്രഗഡെയ്ക്ക് സ്ഥാന ചലനം. ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.
ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് രാജന്‍ കോബ്രഗഡെയുടെ നിയമനം. ഡോ. വി.വേണുവാണ് പുതിയ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി.
മറ്റ് പുതിയ നിയമനങ്ങള്‍: ഇഷിതാ റോയ്-ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. കാര്‍ഷികോത്പാദന കമ്മിഷണറുടെ അധിക ചുമതലയും ഉണ്ട്. അലി അസ്‌ഗര്‍ പാഷ-ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി, എന്‍.പ്രശാന്ത്- എസ്‌സി, എസ്‌ടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ഷര്‍മിള മേരി ജോസഫ്-തദ്ദേശ ഭരണ വകുപ്പ്(റൂറല്‍), (അര്‍ബന്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന് പട്ടിക ജാതി, പട്ടിക വര്‍ഗ പിന്നോക്ക വികസന വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കി.